പാലാ: നിഖ്യ സുനഹദോസ് ഇന്നും പ്രസക്തമാണെന്നും സത്യവിശ്വാസം തെറ്റു കൂടാതെ തലമുറ തോറും കൈമാറ്റം ചെയ്യപ്പെടേണ്ടത് എങ്ങനെയെന്ന് ഈ സുനഹദോസ് പഠിപ്പിക്കുന്നുവെന്നും മാര്‍ ജോസഫ് കല്ലറങ്ങാട്ട്. നിഖ്യ സുനഹദോസിന്റെ 1700-ാം വാര്‍ഷികത്തില്‍ പാലാ രൂപത വിശ്വാസ പരിശീലീനകേന്ദ്രവും കത്തോലിക്കാ കോണ്‍ഗ്രസും സംയുക്തമായി നടത്തിയ സിമ്പോസിയം ഉല്‍ഘാടനം ചെയ്തു സംസാരിക്കുയായിരുന്നു അദ്ദേഹം.
എല്ലാ ക്രിസ്ത്യന്‍ സഭകളും നിഖ്യാ വിശ്വാസപ്രമാണത്തെ ചേര്‍ത്തുപിടിക്കുന്നു എന്നത് സഭകളുടെ ഐക്യത്തിനുള്ള അടിത്തറയാണ്. ഈ ദൃഢമായ വിശ്വാസത്തിലുള്ള അടിത്തറയാണ് സഭയുടെ അടിത്തറ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കത്തോലിക്കാ കോണ്‍ഗ്രസ് രൂപതാ പ്രസിഡന്റ് എമ്മാനുവല്‍ നിധിരി അധ്യക്ഷത വഹിച്ചു. റവ. ഡോ. ജോണ്‍ കണ്ണന്താനം, ഡോ. പ്രിന്‍സ് മോന്‍ മണിയങ്ങാട്ട്, സിസ്റ്റര്‍ ഡോ. സ്റ്റെല്ല എസ് എച്ച് എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. റവ. ഡോ. ജയിംസ് പുലിയുറുമ്പില്‍ മോഡറേറ്ററായിരുന്നു.
രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറകുന്നേല്‍, കത്തിഡ്രല്‍ പള്ളി വികാരി ഫാജോസ് കാക്കല്ലില്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം, ആന്‍സമ്മ സാബു, ജോയി കണിപറമ്പില്‍, ബേബിച്ചന്‍ എടേട്ട് എന്നിവര്‍ സംസാരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *