Follow Us On

01

July

2025

Tuesday

കുടുംബങ്ങള്‍ വിശ്വാസ പരിശീലന വേദികളാകണം: മാര്‍ പോളി കണ്ണൂകാടന്‍

കുടുംബങ്ങള്‍ വിശ്വാസ പരിശീലന വേദികളാകണം:  മാര്‍ പോളി കണ്ണൂകാടന്‍
ഇരിങ്ങാലക്കുട: കുടുംബങ്ങള്‍ വിശ്വാസ പരിശീലന വേദികളാകണമെന്ന് ഇരിങ്ങാലക്കുട രൂപതാ ബിഷപ്പ് മാര്‍ പോളി കണ്ണൂകാടന്‍.  2025 –  2026  വിശ്വാസ പരിശീലനവര്‍ഷത്തിന്റെ രൂപതാതല ഉദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാള സെന്റ് സ്റ്റനിസ്ലാവോസ് ദൈവാലയത്തില്‍ നടന്ന ചടങ്ങില്‍ രൂപത വിശ്വാസപരിശീലന ഡയറക്ടര്‍ റവ. ഡോ. റിജോയ് പഴയാറ്റില്‍ അധ്യക്ഷതവഹിച്ചു. വിശ്വാസപരിശീലനം കുടുംബങ്ങളില്‍ എന്നതാണ് 2025 – 26 വിശ്വാസപരിശീലന വര്‍ഷത്തിന്റെ ആപ്തവാക്യം. മാള ഫൊറോന ഇടവകയിലെ മതാധ്യാപക പ്രതിനിധി ധന്യ ബാബു ആപ്തവാക്യ വിശകലനം നടത്തി.
 ഫൊറോന വികാരി ഫാ. ജോര്‍ജ് പാറേമേന്‍ 2024 – 2025 വര്‍ഷത്തിലെ മികച്ച മതബോധന യൂണിറ്റ് അവാര്‍ഡും,  അസി. വികാരി ഫാ. വിപിന്‍ വേരംപിലാവ് മികച്ച ഐ. എഫ്. എല്‍ യൂണിറ്റ് അവാര്‍ഡും പ്രഖ്യാപിച്ചു. അസി. വികാരി ഫാ. മോബിന്‍ അറയ്ക്കല്‍  ലോഗോ മത്സര വിജയികളെ പ്രഖ്യാപിച്ചു. മാര്‍ പോളി കണ്ണൂകാടന്‍ സമ്മാനദാനം നടത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?