Follow Us On

01

July

2025

Tuesday

മാര്‍ റാഫേല്‍ തട്ടിലിന് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം

മാര്‍ റാഫേല്‍ തട്ടിലിന് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം
മാര്‍ട്ടിന്‍ വിലങ്ങോലില്‍
ഹൂസ്റ്റണ്‍: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ഹൂസ്റ്റണില്‍ എത്തിയ മാര്‍ റാഫേല്‍ തട്ടിലിന് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ഇടവകയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി.
ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെയും ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിനെയും സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലവുത്തിങ്കലിനെയും, ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, അസി. വികാരി ഫാ. ജോര്‍ജ് പാറയില്‍, കൈക്കാരന്മാരായ സിജോ ജോസ്, പ്രിന്‍സ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു.
പിറ്റേന്നു മേജര്‍ ആര്‍ച്ചുബിഷപ്പിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ വി. കുര്‍ബാന അര്‍പ്പണം നടന്നു. സാഗര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജെയിംസ് അത്തിക്കളം, ഹൂസ്റ്റണ്‍ സെന്റ് മേരീസ് ക്‌നാനായ ഫൊറോനാ വികാരി ഫാ. എബ്രഹാം മുത്തോലത്ത്, പെയര്‍ലാന്റ് വികാരി ഫാ. വര്‍ഗീസ് കുന്നത്ത് എന്നിവരുള്‍പ്പെടെ 15 ഓളം വൈദികര്‍ സഹകാര്‍മികരായി.
വി. കുര്‍ബാനയെ തുടര്‍ന്ന് ഇടവകയുടെ ഉപഹാരം – റഫായേല്‍ മാലാഖയുടെ ഐക്കണ്‍, വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, ഫാ. ജോര്‍ജ് പാറയില്‍, കൈക്കാരന്മാരായ സിജോ ജോസ്, വര്‍ഗീസ് കല്ലുവെട്ടാംകുഴി, പ്രിന്‍സ് ജേക്കബ് എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ചു.
സീറോ മലങ്കര ഇടവക വികാരി ഫാ. ബിന്നി ഫിലിപ്പ് മേജര്‍ മാര്‍ തട്ടിലിന് ആശംസകള്‍ നേര്‍ന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?