Follow Us On

03

July

2025

Thursday

ഒഡീഷയില്‍ വൈദികര്‍ക്കെതിരെയുള്ള അക്രമണം; പ്രതിഷേധവുമായി കെഎല്‍സിഎ

ഒഡീഷയില്‍ വൈദികര്‍ക്കെതിരെയുള്ള അക്രമണം; പ്രതിഷേധവുമായി കെഎല്‍സിഎ
കണ്ണൂര്‍:-വൈദികര്‍ക്കെതിരെ ഒഡീഷയില്‍ നടന്ന അക്രമണത്തില്‍ കെഎല്‍സിഎ കണ്ണൂര്‍ രൂപത സമിതി ശക്തമായി പ്രതിഷേധം രേഖപ്പെടുത്തി.
ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണ് നടക്കുന്നതെന്ന് കെഎല്‍സിഎ കുറ്റപ്പെടുത്തി. മതേതര മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുന്ന ഭാരതത്തില്‍ ഇത് ഒറ്റപ്പെട്ട സംഭവമല്ല. കഴിഞ്ഞ കുറെ നാളുകളായി ഇത്തരക്കാര്‍ക്ക് മൗനാനുവാദം നല്‍കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. മാസങ്ങള്‍ക്ക് മുമ്പാണ് സമാനമായ സംഭവം മധ്യപ്രദേശിലും അരങ്ങേറിത്.
സ്‌നേഹം ക്ഷമ സമാധാനം എന്നീ മൂല്യങ്ങളില്‍ ക്രൈസ്തവ സഭ ഉയര്‍ത്തിപ്പിടിക്കുന്നുവെന്ന് കരുതി വിശ്വാസം വ്രണപ്പെടുത്താന്‍ നോക്കിയാല്‍ കയ്യുംകെട്ടി നോക്കിയിരിക്കില്ലെന്നു കെഎല്‍സിഎ രൂപതാ സമിതി വ്യക്തമാക്കി.
ഇത്തരം വര്‍ഗീയവാദികളെ പിടികൂടി നിയമത്തിനു മുന്നില്‍ കൊണ്ടുവന്നില്ലെങ്കില്‍ ശക്തമായ പ്രതിഷേധത്തിനും സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത കെ എല്‍ സി എ സംസ്ഥാന ട്രഷറര്‍ രതീഷ് ആന്റണി പറഞ്ഞു.
കെഎല്‍സിഎ കണ്ണൂര്‍ രൂപതാ പ്രസിഡന്റ് ഗോഡ്‌സണ്‍ ഡിക്രൂസ് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. മാര്‍ട്ടിന്‍ രായപ്പന്‍ , മുന്‍ സംസ്ഥാന പ്രസിഡന്റ് ആന്റണി നൊറോണ, സംസ്ഥാന സെക്രട്ടറി ജോണ്‍ ബാബു കോളയാട് , രൂപത ജനറല്‍ സെക്രട്ടറി ശ്രീജന്‍ ഫ്രാന്‍സിസ്, കെ.എച്ച് ജോണ്‍, ക്രിസ്റ്റഫര്‍ കല്ലറക്കല്‍, ഫ്രാന്‍സിസ് ജെ. അലക്‌സ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?