Follow Us On

01

July

2025

Tuesday

കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഖ്യാപനം ശ്രദ്ധേയമായി

കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഖ്യാപനം ശ്രദ്ധേയമായി
ഷൈമോന്‍ തോട്ടുങ്കല്‍
ബര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപത ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഈ വര്‍ഷത്തെ  രൂപത  വാര്‍ഷിക കൂട്ടായ്മ ‘സൗറൂത്ത 2025’    ബര്‍മിംഗ് ഹാമിലെ വാഷ് വുഡ് ഹീത്ത് അക്കാദമിയില്‍ നടന്നു. രൂപതയുടെ വിവിധ ഇടവക, മിഷന്‍ പ്രൊപ്പോസഡ് മിഷന്‍ എന്നിവിടങ്ങളില്‍ നിന്നുമായി നൂറു കണക്കിന് കുഞ്ഞു മിഷനറിമാര്‍ പങ്കെടുത്ത  സമ്മേളനം കുഞ്ഞുമിഷനറിമാരുടെ വിശ്വാസ പ്രഘോഷണ വേദിയായി മാറി.
സമ്മേളനം രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍   ഉദ്ഘാടനം ചെയ്തു. വിശ്വാസ പ്രഘോഷണ റാലി, പ്രയ്സ്  ആന്‍ഡ് വര്‍ഷിപ്, രൂപത എസ്എം ൈഎം ബാന്‍ഡ് അവതരിപ്പിച്ച  മ്യൂസിക് ബാന്‍ഡ്  എന്നിവയായിരുന്നു പ്രധാന പരിപാടികള്‍. തുടര്‍ന്ന് മാര്‍ സ്രാമ്പിക്കലുമായി കുഞ്ഞു മിഷനറിമാര്‍ വിവിധ വിഷയങ്ങളില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുയും ആശയ വിനിമയം നടത്തുകയും ചെയ്തു.
മിഷന്‍ലീഗിന്റെ പതാകയുമേന്തി  സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സേവനത്തിന്റെയും സഹനത്തിന്റെയും പുത്തന്‍ മുദ്രാവാക്യങ്ങളുമായി  നടന്ന വര്‍ണ്ണ ശബളമായ വിശ്വാസ പ്രഘോഷണ റാലിയും ഏറെ ശ്രദ്ധേയമായി.  സമ്മേളനത്തില്‍ രൂപത ചാന്‍സിലര്‍ റവ.  ഡോ.  മാത്യു പിണക്കാട്ട്, പ്രൊക്കുറേറ്റര്‍ ഫാ. ജോ  മൂലശേരി വി.സി,   മിഷന്‍ ലീഗ് കമ്മീഷന്‍ ചെയര്‍മാന്‍ ഫാ. മാത്യു പാലരക്കരോട്ട്  എന്നിവര്‍  പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?