Follow Us On

07

July

2025

Monday

വിയറ്റ്‌നാമിലെ മരിയന്‍ തീര്‍ത്ഥാടനത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു

വിയറ്റ്‌നാമിലെ മരിയന്‍ തീര്‍ത്ഥാടനത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു

ഹാനോയി/വിയറ്റ്‌നാം: പരിശുദ്ധ മറിയം പ്രത്യക്ഷപ്പെട്ട  വിയറ്റ്‌നാമിലെ ഡാ നാങ് രൂപതയിലെ ട്രാ കിയു മാതാവിന്റെ ദൈവാലയത്തിലേക്ക് നടന്ന തീര്‍ത്ഥാടനത്തില്‍ പതിനായിരങ്ങള്‍ പങ്കുചേര്‍ന്നു.  ട്രാ കിയു മാതാവിന്റെ ദൈവാലയം 140 വര്‍ഷങ്ങള്‍ക്ക് മുമ്പ് മാതാവിന്റെ  ദര്‍ശനം ലഭിച്ച ഇടമാണ്.  ഇവിടുത്തെ ജനങ്ങള്‍ക്ക് കടുത്ത ബുദ്ധിമുട്ടുള്ള സമയത്ത് പരിശുദ്ധ അമ്മ തന്റെ മക്കളെ ആശ്വസിപ്പിക്കാനും സഹായിക്കാനുമായി  പ്രത്യക്ഷപ്പെട്ടുവെന്ന് പ്രാദേശിക പാരമ്പര്യം പറയുന്നു.

പതിനായിരക്കണക്കിന് തീര്‍ത്ഥാടകര്‍ കന്യകാമറിയത്തിന്റെ സന്ദര്‍ശന തിരുനാളില്‍ പങ്കെടുത്തു. ഹ്യൂ അതിരൂപതയുടെ കോ അഡ്ജൂറ്ററായ ആര്‍ച്ചുബി ബിഷപ് ജോസഫ് ഡാങ് ഡക്ക്  സന്ദേശം നല്‍കി. ഈ തീര്‍ത്ഥാടനം വ്യക്തിഗതമായി നടത്തുന്ന പ്രവൃത്തി മാത്രമല്ല, നമ്മുടെ വിളിയും ദൗത്യവും പുതുക്കുന്നതിനുള്ള ഒരു സമൂഹിക പ്രവൃത്തികൂടിയാണെന്ന് ആര്‍ച്ചുബിഷപ് പറഞ്ഞു, കാരണം നാമെല്ലാവരും ദൈവത്തിന്റെ ജനമാണ്, നാമെല്ലാവരും വിശ്വാസത്തിലും സ്‌നേഹത്തിലും ഒരുമിച്ച് നടക്കുന്നതായും ആര്‍ച്ചുബിഷപ് അഭിപ്രായപ്പെട്ടു.

വിയറ്റ്‌നാമില്‍, കത്തോലിക്കര്‍ ജനസംഖ്യയുടെ ഏകദേശം 7%  (ഏകദേശം 7 ദശലക്ഷം) വരും. മെയ് മാസത്തിലുടനീളം, രാജ്യത്തെ  വിവിധ മരിയന്‍ ദൈവാലയങ്ങളില്‍, പ്രാര്‍ത്ഥന ജാഗരണങ്ങളും, ആഘോഷമായ  കുര്‍ബാനകളും, സമൂഹ ജപമാലകളും നടന്നിരുന്നു. മെയ് മാസത്തില്‍  വിയറ്റ്‌നാമില്‍ മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലങ്ങള്‍ തീര്‍ത്ഥാടകര്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിക്കാറുണ്ട്. പ്രധാനമായും ഹ്യൂ രൂപതയിലെ ലാ വാങ് മാതാവ്, ഷുവാന്‍ ലോക്ക് രൂപതയിലെ നുയി കുയി മാതാവ്, ഡാ നാങ് രൂപതയിലെ ട്രാ കിയു മാതാവിന്റെ ദൈവാലയം എന്നിവടങ്ങളിലേക്കാണ് മറിയത്തിന്റെ മധ്യസ്ഥതയും സംരക്ഷണവും തേടി ജനങ്ങള്‍ എത്താറുള്ളത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?