Follow Us On

30

July

2025

Wednesday

വൈദികര്‍ക്കെതിരെ അക്രമങ്ങള്‍; കെഎല്‍സിഎ പ്രതിഷേധിച്ചു

വൈദികര്‍ക്കെതിരെ അക്രമങ്ങള്‍; കെഎല്‍സിഎ പ്രതിഷേധിച്ചു
കല്‍പറ്റ: ഇന്ത്യയുടെ പല ഭാഗങ്ങളിലും പ്രത്യേകിച്ച് ഉത്തരേന്ത്യന്‍ പ്രദേശങ്ങളില്‍ ക്രൈസ്തവ സ്ഥാപനങ്ങളും, മിഷനറിമാരും അക്രമണത്തിന് നിരന്തരം വിധേയരാകുന്നത് ആശങ്കാജനകവും ഭയപ്പെടുത്തുന്നതുമാണെന്ന് കോഴിക്കോട് അതിരൂപത കെഎല്‍സിഎ.  ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നതില്‍ സംഘടന പ്രതിഷേധിച്ചു.
ഒഡീഷയിലെ സമ്പല്‍പൂരില്‍ തൊണ്ണൂറ് വയസ്സുള്ള ഒരു വൈദികന്‍ ഉള്‍പ്പടെ 2 വൈദികരെ അതിക്രൂരമായി മര്‍ദ്ദിച്ച സംഭവത്തിത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ത യ്യാറാകണമെന്ന് കെഎല്‍സിഎ .കോഴിക്കോട് അതിരൂപതാ സമിതി ആവശ്യപ്പെട്ടു.
അതിരൂപതാ ഡയറക്ടര്‍ മോണ്‍. വിന്‍സന്റ്അറക്കല്‍ യോഗം ഉദ്ഘാടനം ചെയ്തു. അതിരൂപതാ പ്രസിഡന്റ് ബിനു എഡ്വേഡ് അധ്യക്ഷത വഹിച്ചു. ഫാ. പോള്‍ ആന്‍ഡ്രൂസ്, സംസ്ഥാന വൈസ് പ്രസിഡന്റ്‌നൈജു അറക്കല്‍, ജനറല്‍ സെക്രട്ടറി ജോര്‍ജ് കെ.വൈ, പ്രകാശ് പീറ്റര്‍, സണ്ണി എ.ജെ, ഫ്‌ലോറ മെന്‍ഡോന്‍സാ, തോമസ് ചെമ്മനം, ടി.ടി ജോണി, മജോ പൂമല, ലത മെന്‍ഡോന്‍സാ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?