Follow Us On

01

July

2025

Tuesday

വരാപ്പുഴ അതിരൂപതയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു

വരാപ്പുഴ അതിരൂപതയില്‍ പരിസ്ഥിതി ദിനം ആഘോഷിച്ചു
കൊച്ചി: ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വരാപ്പുഴ അതിമത്രാസന മന്ദിരത്തില്‍  ഡോ. ജോസഫ് കളത്തിപറമ്പില്‍ മെത്രാപ്പോലീത്ത കൊച്ചി മേയര്‍ അഡ്വ. എം.അനില്‍കുമാറിന് വൃക്ഷത്തൈ നല്‍കിക്കൊണ്ട് ലോക പരിസ്ഥിതിദിന ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു.
എറണാകുളത്തെ ബ്രഹ്‌മപുരം മേഖലയില്‍ നടുവാനുള്ള വൃക്ഷത്തൈയാണ് ഡോ. കളത്തിപറമ്പില്‍ മേയര്‍ക്ക് നല്‍കിയത്. തുടര്‍ന്ന് ഈ വര്‍ഷം വരാപ്പുഴ അതിരൂപതയിലെ വിവിധ ഇടവകകളില്‍ നടത്തുന്ന പരിസ്ഥിതി പ്രവര്‍ത്തനങ്ങളുടെയും അതിരൂപതല ഉദ്ഘാടനം കൊച്ചി മേയര്‍ നിര്‍വഹിച്ചു.
വരാപ്പുഴ അതിരൂപതാ സഹായ മെത്രാന്‍ ഡോ. ആന്റണി വാലുങ്കല്‍, വികാരി ജനറല്‍മാരായ മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. മാത്യു ഇലഞ്ഞിമറ്റം, ബിസിസി ഡയറക്ടര്‍ ഫാ. യേശുദാസ് പഴമ്പിള്ളി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജോബി തോമസ് എന്നിവര്‍ സന്നിഹിതരായിരുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?