Follow Us On

06

June

2025

Friday

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെഎസ്എസ്എസ്

പരിസ്ഥിതി ദിനത്തില്‍ ഫലവൃക്ഷ വ്യാപന പദ്ധതിയുമായി കെഎസ്എസ്എസ്
കോട്ടയം: പരിസ്ഥിതി സംരക്ഷണ അവബോധത്തോടൊപ്പം ഫലവൃക്ഷ വ്യാപന പദ്ധതിയിലൂടെ ഭക്ഷ്യ സമൃദ്ധിയും ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് പരിസ്ഥിതി ദിനാചരണവും ഫലവൃക്ഷ വ്യാപന പദ്ധതി കേന്ദ്രതല ഉദ്ഘാടനവും നടത്തി.
കെഎസ്എസ്എസ്എസ് പുരുഷ കര്‍ഷക സ്വാശ്രയസംഘ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട്  തെള്ളകം ചൈതന്യയില്‍ സംഘടിപ്പിച്ച ദിനാചരണത്തിന്റെയും ഫലവൃക്ഷ വ്യാപന പദ്ധതിയുടെയും ഉദ്ഘാടനം ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ് നിര്‍വ്വഹിച്ചു.
കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. കെഎസ്എസ്എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, കോ-ഓര്‍ഡിനേറ്റര്‍ മേഴ്സി സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു.
ദിനാചരണത്തോടനുബന്ധിച്ച് പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ സെമിനാറും കൂടാതെ ഫലവൃക്ഷതൈകളുടെ വിതരണവും നടത്തി. കെഎസ്എസ്എസ് കര്‍ഷക സംഘങ്ങളുടെ പങ്കാളിത്വത്തോടെ മേഖലാ ഗ്രാമതലങ്ങളില്‍ ഫലവൃക്ഷ വ്യാപന പദ്ധതി വരും ദിനങ്ങളില്‍ നടപ്പിലാക്കുമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?