Follow Us On

04

August

2025

Monday

കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണം

കര്‍ഷകരെ ജീവിക്കാന്‍ അനുവദിക്കണം
സുല്‍ത്താന്‍ബത്തേരി: കേരളത്തിലെ മലയോര കര്‍ഷകര്‍ക്ക് മാന്യമായി ജീവിക്കാന്‍ അനുകൂലമായ സാഹചര്യം സൃഷ്ടിക്കാന്‍ കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ തയ്യാറാകണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി ഫൊറോന പ്രതിനിധി സമ്മേളനം ആവശ്യപ്പെട്ടു.
കര്‍ഷക വിരുദ്ധ നിലപാടുകള്‍ ഏറ്റവും കൂടുതല്‍ സ്വീകരിക്കുന്നത് വനം-വന്യജീവി വകുപ്പാണ്. ഓരോ ദിവസവും വന്യമൃഗശല്യം കൊണ്ട് കര്‍ഷകര്‍ പൊറുതിമുട്ടുകയാണ്. ഇതിനെതിരെ യാതൊരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കുന്നില്ല.
കാടിറങ്ങി കൃഷി നശിപ്പിക്കുന്ന വന്യമൃഗങ്ങളെ കൊല്ലാനുള്ള അനുമതി ഉണ്ടാകണം. അതിന് പകരം കൃഷിഭൂമിയില്‍  വന്യമൃഗം ഇറങ്ങിയാല്‍  കര്‍ഷകനെതിരെ കേസെടുക്കുന്ന തലതിരിഞ്ഞ സംവിധാനമാണ് കേരളത്തിലെത്. മുഖ്യമന്ത്രിയുടെ വന്യമൃഗ ശല്ല്യത്തിനെതിരെയുള്ള നിലപാട് നടപ്പില്‍ വരുത്താനുള്ള ഇച്ഛാശക്തി കാണിക്കണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കര്‍ഷകരുടെ പട്ടയമുള്ള റവന്യൂഭൂമി കൈമാറ്റം ചെയ്യാന്‍ വനംവകുപ്പിന്റെ എന്‍ഒസി വേണമെന്ന വിചിത്ര നിലപാട് തിരുത്തണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
കണ്‍വെന്‍ഷന്‍ കത്തോലിക്ക കോണ്‍ഗ്രസ് ബത്തേരി രൂപത ഡയറക്ടര്‍ ഫാ. ജോബി മുക്കാട്ടുകാവുങ്കല്‍ ഉദ്ഘാടനം ചെയ്തു. ഫൊറോന പ്രസിഡന്റ് ഡേവി മാങ്കുഴ അധ്യക്ഷത വഹിച്ചു. ഫെറോന ഡയറക്ടര്‍ ഫാ. ജോസ് മേച്ചേരില്‍, ഫെറോന വികാരി ഫാ. തോമസ് മണക്കുന്നേല്‍, ചാള്‍സ് വടശേരി, ജേക്കബ് ബത്തേരി, തോമസ് പട്ടമന, സാജു പുലിക്കോട്ടില്‍, സജി ഇരട്ട മുണ്ടക്കല്‍, മോളി മാമൂട്ടില്‍, സ്മിത അമ്പലവയല്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?