Follow Us On

05

July

2025

Saturday

എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു; പ്രൊജക്ടുമായി മാനന്തവാടി രൂപത

എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു; പ്രൊജക്ടുമായി മാനന്തവാടി രൂപത
മാനന്തവാടി: വിദ്യാര്‍ഥികളെ് എഴുത്തിന്റെയും വായനയുടെയും ലോകത്തേക്ക് ആകര്‍ഷിക്കുന്നതിനുവേണ്ടി 2025- 26 അധ്യായന വര്‍ഷം മാനന്തവാടി രൂപത കോര്‍പ്പറേറ്റ് വിദ്യാഭ്യാസ ഏജന്‍സിയുടെ കീഴില്‍ നടപ്പിലാക്കുന്ന ‘എല്ലാവരും എഴുതുന്നു, എല്ലാവരും വായിക്കുന്നു’ എന്ന പ്രോജക്ടിന്റെ ഉദ്ഘാടനം കബനിഗിരി സെന്റ് മേരീസ് എയുപി സ്‌കൂളില്‍ ലോഗോ പ്രകാശനം ചെയ്തുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഫാ. ജോണി കല്ലുപുര നിര്‍വഹിച്ചു.
സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ എം. ജെയ്‌മോള്‍ തോമസ്,  മുള്ളന്‍കൊല്ലി ഗ്രാമപഞ്ചായത്ത് മെമ്പര്‍ ശാന്തിനി പ്രകാശന്‍, പിടിഎ പ്രസിഡന്റ് അനില്‍ കെ.വി, എംപിടിഎ പ്രസിഡന്റ് സ്റ്റെഫി ലിജു, സ്റ്റാഫ് സെക്രട്ടറി ശലഭ ലൂയിസ് എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?