Follow Us On

22

September

2020

Tuesday

 • ഛാന്ദാ രൂപതയിലെ കാണാക്കാഴ്ചകള്‍…

  ഛാന്ദാ രൂപതയിലെ കാണാക്കാഴ്ചകള്‍…0

  പരിശുദ്ധാത്മാവിന്റെ വീണ’ എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വിശുദ്ധ എഫ്രേമിന്റെ നാമധേയത്തിലാണ് ഭാരതത്തിന്റെ ഹൃദയഭൂമിയായ മധ്യപ്രദേശിലെ സത്‌നാ പട്ടണത്തില്‍ സീറോ മലബാര്‍ സഭയുടെ മിഷന്‍ ചൈതന്യമുള്ള വൈദികരെ വാര്‍ത്തെടുക്കുന്ന സെന്റ് എഫ്രേം മേജര്‍ സെമിനാരി സ്ഥിതിചെയ്യുന്നത്. വൈദിക പരിശീലനമെന്നത് സഭയെ സംബന്ധിച്ച്ഏറ്റവും ഉത്തരവാദിത്വ പൂര്‍ണമായ ജോലിയാണ്. സഭയുടെ വര്‍ത്തമാനവും ഭാവിയുമെല്ലാം ഒരുപരിധിവരെ വൈദിക പരിശീലനത്തെ ആശ്രയിച്ചാണിരിക്കുന്നത്. ആയതിനാല്‍ എല്ലാ വ്യക്തിസഭകള്‍ക്കും തനതായ വൈദിക പരിശീലന ക്രമം ഉണ്ടായിരിക്കണമെന്ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഉദ്‌ബോധിപ്പിക്കുന്നു (വൈദികപരിശീലനം, 1). ഇപ്രകാരം, വൈദിക

 • ഉറച്ച ക്രിസ്തീയ സാക്ഷ്യമായി…

  ഉറച്ച ക്രിസ്തീയ സാക്ഷ്യമായി…0

  ”കഴിഞ്ഞ 42 വര്‍ഷമായി മെഡിക്കല്‍ പ്രാക്റ്റീസ് ചെയ്യുമ്പോഴും അടിസ്ഥാനപരമായ എന്റെ പൗരോഹിത്യധര്‍മ്മം മറന്നിട്ടല്ല ഞാന്‍ സേവനം ചെയ്യുന്നത്. എന്റെ ജീവിതസാക്ഷ്യമാണ് എന്റെ ദൗത്യം. ദൈവത്തിന് വേണ്ടി നിലമൊരുക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു, വരുന്ന ഓരോ രോഗികളും യേശുവിന്റെ സ്‌നേഹം അനുഭവിച്ചറിഞ്ഞിട്ടുണ്ട്. അക്കാര്യം എനിക്ക് തറപ്പിച്ച് പറയാന്‍ കഴിയും.” റവ.ഡോ. ഫ്രാന്‍സിസ് മണപ്പുറത്തിന്റെ വാക്കുകളില്‍ ദൃഢത. ”എന്തിനാണ് വൈദികനായ ഞാന്‍ ഹോമിയോപ്പതി ചികിത്സ തിരഞ്ഞെടുത്തതെന്ന് പലരും ചോദിക്കാറുണ്ട്. നിത്യപുരോഹിതനായ ക്രിസ്തു സൗഖ്യദായകന്‍ കൂടി ആയിരുന്നില്ലേ?

 • സുവിശേഷത്തിനായി പുത്തനൊരു മേച്ചില്‍പ്പുറം

  സുവിശേഷത്തിനായി പുത്തനൊരു മേച്ചില്‍പ്പുറം0

  മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളും ദൈവത്തിന് വേണ്ടി ദാഹിക്കുന്ന വിജാതീയ ജനതകളുടെ വേദനയും നിസഹായാവസ്ഥകളും ഫ്രാന്‍സിസ് അച്ചന്‍ തിരിച്ചറിഞ്ഞു. ഏറെപ്പേരും മനസ് തകര്‍ന്ന് ജീവിക്കുന്നവര്‍. തുടര്‍ന്ന് അച്ചനൊരു ധ്യാനത്തില്‍ പങ്കെടുത്തു. അതില്‍ നിന്ന് ലഭിച്ച ഉള്‍ക്കാഴ്ച അച്ചന്റെ ജീവിതത്തില്‍ മറ്റൊരു യൂടേണ്‍ ആയി. പിതാവിന്റെ അടുക്കല്‍ പോയി പറഞ്ഞു.‘”പിതാവേ അങ്ങ് അനുവദിക്കുകയാണെങ്കില്‍ ഒരു ക്രിസ്ത്യാനി പോലുമില്ലാത്ത ഏതെങ്കിലുമൊരു ദേശത്ത് സേവനം ചെയ്ത് ജീവിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഇടവകകളിലെ സേവനത്തെക്കാള്‍ ഫലപ്രദമായ രീതിയില്‍ എനിക്ക് അക്രൈസ്തവരുടെ ഇടയില്‍ സേവനം ചെയ്യാന്‍ കഴിയുമെന്ന്

 • ഒരു മിഷനറിയായിത്തീര്‍ന്ന്…

  ഒരു മിഷനറിയായിത്തീര്‍ന്ന്…0

  വൈദിക പട്ട സ്വീകരണശേഷം ഹസ്സന്‍ ജില്ലയിലെ മഗേ എന്ന ഇടവകയിലേക്കായിരുന്നു ഫ്രാന്‍സിസ് അച്ചന്റെ ആദ്യ നിയമനം. വിയാനിപുണ്യവാന്റെ ആര്‍സ് ഇടവക പോലെ തകര്‍ന്ന് കിടക്കുന്ന ഇടവകയായിരുന്നു ഇത്. അതിനാലാകണം ഒരു വൈദികനും അവിടേക്ക് പോകാന്‍ താല്പര്യം കാണിച്ചില്ല. തീര്‍ത്തും അവികസിതമായ പ്രദേശം. വിദ്യാഭ്യാസം എന്തെന്ന് പോലും അവര്‍ക്കറിയില്ല. കൂലിപ്പണിയാണ് ജനങ്ങളുടെ ഏക ഉപജീവന മാര്‍ഗം. ഇടവകയില്‍ ചാര്‍ജെടുത്ത ഉടനെ അച്ചന്‍ ഭവന സന്ദര്‍ശനം ആരംഭിച്ചു. അവരുടെ വീട്ടില്‍ ഒരു കത്തോലിക്ക വൈദികന്‍ അതിനുമുമ്പ് ഒരിക്കലും എത്തിയിരുന്നില്ല. അതിന്റെ

 • വചനവും വൈദ്യവും സമന്വയിപ്പിച്ച്…

  വചനവും വൈദ്യവും സമന്വയിപ്പിച്ച്…0

  ഒരു പുരോഹിതന്‍ വൈദ്യശാസ്ത്രരംഗത്ത് പ്രവര്‍ത്തിക്കുന്നുവെന്നത് പുതുമ നിറഞ്ഞ വാര്‍ത്തയൊന്നുമല്ല. ആ രാജവീഥികളില്‍ ലഭ്യമാകുന്ന ആദരവ്, അംഗികാരം, സംരക്ഷണം, സ്വയം പര്യാപ്ത എല്ലാ ആനുകൂല്യങ്ങളും ഉപേക്ഷിച്ച് ഏകാന്തപഥികനായി ക്രിസ്തുവിനെ മാത്രം മുറുകെപ്പിടിച്ച്, ഒന്ന് ഹായ് പറയാന്‍ ഒരു പരിചിത മുഖം പോലും ഇല്ലാത്ത കുഗ്രാമത്തില്‍ ദൈവത്തിനായി ശുശ്രൂഷ ചെയ്യുക. അതിന് നല്ല അര്‍പ്പണബോധവും ആത്മദാഹവും അനിവാര്യമാണ്. സേവനരംഗത്ത് ദൈവം നല്‍കിയിട്ടുള്ള താലന്തിന് നൂറ് മേനി വിളവാണ് ലക്ഷ്യം. അതോടൊപ്പം കഠിനാധ്വാനം, കൃത്യനിഷ്ഠ, ദീര്‍ഘവീക്ഷണം, എല്ലാ സമന്വയിക്കുമ്പോള്‍ ഫലം അത്ഭുതാവഹം.

 • തളർവാതരോഗി എണീറ്റു നടന്നു മിഷനറിക്ക് അംഗീകാരം

  തളർവാതരോഗി എണീറ്റു നടന്നു മിഷനറിക്ക് അംഗീകാരം0

  സിസ്റ്റര്‍ ഫെസ്റ്റീന വളരെ ദീനാനുകമ്പയുള്ള ഹൃദയത്തിന്റെ ഉടമയാണ്. മറ്റുള്ളവരുടെ ഇല്ലായ്മയും വല്ലായ്മയും സ്വന്തമായി കരുതുന്ന നല്ലൊരു മനുഷ്യസ്‌നേഹി. ജീവിതകാലത്ത് ഇതുപോലെയുള്ള എത്രയോ പേരേ കൈപിടിച്ചുയര്‍ത്തിയിരിയ്ക്കുന്നു. തിരിച്ചു നടക്കുമ്പോള്‍ സിസ്റ്റര്‍ പതുക്കെ പറഞ്ഞു, ”അച്ചോ, അയാള്‍ക്കു വേണ്ടി നമുക്ക് എന്തെങ്കിലും സഹായം ചെയ്യേണ്ടേ?” ”എനിക്ക് എന്തെങ്കിലും ഈ സ്ഥിതിയില്‍ ചെയ്യുവാന്‍ സാധിക്കുമെന്ന്  ഞാന്‍ കരുതുന്നില്ല…”ഞാന്‍ പറഞ്ഞു. അപ്പോള്‍ എന്റെ മനസില്‍ അങ്ങനെയുള്ള ഉത്തരമാണ് പറയാന്‍ തോന്നിയത്. അവര്‍ മടങ്ങിപ്പോയി. രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ ഫെസ്റ്റീന എന്നോട് ചോദിച്ചു. ‘അച്ചന്‍

 • ആളിക്കത്തുന്ന തീയില്‍

  ആളിക്കത്തുന്ന തീയില്‍0

  പുഴയില്‍ മുങ്ങിമരിച്ച യുവതിയെക്കുറിച്ചും അവളുടെ ദുഃഖാര്‍ത്തരായ കുടുംബാംഗങ്ങളെക്കുറിച്ചുമാണല്ലോ കഴിഞ്ഞയാഴ്ച എഴുതിയിരുന്നത്. വേദനാജനകമായ ഈ അവസരത്തിലാണ് ക്രൈസ്തവനാമധാരികളായ ചിലര്‍ ആ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുന്നത്. മുറിവേറ്റിക്കുന്ന കുടുംബാംഗങ്ങളുടെ വേദന ഇരട്ടിയാക്കുന്ന രീതിയിലായിരുന്നു അവരുടെ സംഭാഷണം. ‘പെണ്‍കുട്ടികളെ വളര്‍ത്തുവാന്‍ നിങ്ങള്‍ക്കറിഞ്ഞുകൂടേ, ഇതൊക്കെ സംഭവിയ്ക്കുവാന്‍ കാരണം നിങ്ങളുടെ ഉത്തരവാദിത്വമില്ലായ്മയാണ്. ഇങ്ങനെയൊക്കയായിരുന്നു അവരുടെ ആശ്വാസവചനങ്ങള്‍! ഈ സംഭവത്തിനുശേഷം ക്രിസ്ത്യാനികളോട് അവര്‍ക്ക് വെറുപ്പായി. ഞങ്ങളെ കണ്ടപ്പോള്‍ അയാള്‍ കാണിച്ച രസക്കേടിനു കാരണമിതായിരുന്നു. ഞങ്ങള്‍ ആ കുടുംബത്തിന്റെ വേദന മനസിലാക്കി അവരെ ആശ്വസിപ്പിച്ചു. അതോടെ ആ കുടുംബനാഥന്‍

 • ആഴമുള്ള കയത്തിലേക്ക്‌

  ആഴമുള്ള കയത്തിലേക്ക്‌0

  1974 ജൂണ്‍ അവസാനവാരമാണ് സി.എം.ഐ സഭ ഉത്തരേന്ത്യയില്‍ സമാരംഭിച്ച പ്രേഷിത പ്രവര്‍ത്തനങ്ങളില്‍ ഞാനും പങ്കാളിയാകുന്നത്. ഉള്ളു നിറയെ സ്വപ്നങ്ങളോടും ഉള്ളുരുകിയ പ്രാര്‍ത്ഥനയോടും കൂടെയുള്ള ഒരു നീണ്ടയാത്രയായിരുന്നു അത്. വിദൂര മിഷനില്‍ പോയി പാവപ്പെട്ടവരോടും ദുഃഖിതരോടും യേശുവിന്റെ സുവിശേഷം അറിയിക്കാമെന്നുള്ള ശുഭപ്രതീക്ഷ എന്റെ ഹൃദയത്തില്‍ നിറഞ്ഞുനിന്നിരുന്നു. യാത്രാസംഘത്തില്‍ ഞങ്ങള്‍ മൂന്ന് പേരാണ് ഉണ്ടായിരുന്നത്. മൂന്ന് ദിവസത്തെ യാത്ര പിന്നിട്ട് ഞങ്ങള്‍ ഡല്‍ഹിയിലെത്തി. രാത്രി 10.30-ന് ഞങ്ങള്‍ക്ക് യാത്ര തുടരാനുള്ള മസൂരി എകസ്പ്രസ് ട്രെയിന്‍, സ്റ്റേഷനില്‍ എത്തിച്ചേര്‍ന്നു. ഒരുവിധത്തില്‍ ഞങ്ങള്‍

Latest Posts

Don’t want to skip an update or a post?