ഫാ. ജോസ് ആലുങ്കല്‍ എസ്ഡിബി പ്രാര്‍ത്ഥന കഴിഞ്ഞ് ഇമചിമ്മാതെ തിരുഹൃദയത്തെ നോക്കിയിരിക്കുന്ന അപ്പച്ചന്റെ ചിത്രം ഇന്നും മനസിലുണ്ട്. മെയ് മാസം മാതാവിന്റെ വണക്കമാസമായതുകൊണ്ട് സാധാരണഗതിയില്‍നിന്ന് സന്ധ്യാപ്രാര്‍ത്ഥനയുടെ സമയം ഒരല്‍പ്പം കൂടിയിരുന്നു. ജൂണ്‍ മാസമാവുമ്പോഴേക്കും തിരുഹൃദയ വണക്കമാസമുള്ളതുകൊണ്ട് പിന്നെയും പ്രാര്‍ത്ഥനാ സമയം കൂടുമായിരുന്നു. മടുപ്പുകളില്ലാതെ ഈ വണക്കമാസങ്ങളെ സാകൂതം ശ്രദ്ധിക്കാന്‍ പ്രേരിപ്പിച്ചത് അപ്പച്ചന്റെ ഭക്തിയോടെയുള്ള വണക്കമാസ വായനയായിരുന്നു. തിരുഹൃദയത്തണലില്‍ സാധാരണ കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന് പിന്നീട് പട്ടാളത്തില്‍ സേവനമനുഷ്ഠിച്ചപ്പോഴും തുടര്‍ന്ന് ജീവിതത്തിലുണ്ടായ പ്രതിസന്ധികളെ നേരിടാന്‍ അപ്പച്ചന് താങ്ങായത് തിരുഹൃദയ
കണ്ണൂരില്‍ രാഷ്ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും ഭവനങ്ങളില്‍ ഞങ്ങള്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. കലാപത്തില്‍ മനസും ശരീരവും നൊന്തുപോയ അവരെ അടുത്തറിയാന്‍ കഴിഞ്ഞത് മറക്കാനാവാത്ത ഓര്‍മയാണ്. അക്രമ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്ന സ്ഥലങ്ങളിലും പോകാനിടയായി. അവിടെയെല്ലാം കാണാന്‍ കഴിഞ്ഞത് മകന്റെയോ ഭര്‍ത്താവിന്റെയോ മരണം മൂലം വേദനിക്കുന്ന കുഞ്ഞുങ്ങളെയും സ്ത്രീകളെയുമൊക്കെയായിരുന്നു. ഈയിടെ ഞങ്ങള്‍ ഒരു വീട്ടിലെത്തിയപ്പോള്‍ അവിടെയൊരു യുവാവിനെ കാണാനിടയായി. അവന്റെ അപ്പനെ രാഷ്ട്രീയവൈരത്തിന്റെ പേരില്‍ ആരോ കൊലപ്പെടുത്തിയതാണ്. അയാളുടെ മകന്‍ ഒരു ബി.എ വിദ്യാര്‍ത്ഥി. അവന്റെ മനസിനെ പ്രതികാര ചിന്തയില്‍നിന്ന്
രാഷ്ട്രീയ പൊതുപ്രവര്‍ത്തനങ്ങള്‍ കുടുംബത്തിന് വലിയ സാമ്പത്തിക ബാധ്യത വരുത്തിവച്ചു. നാട്ടില്‍നിന്നും മാറിനിന്നാല്‍ ഇതിന് മാറ്റം ഉണ്ടാകുമെന്ന് കുടുംബത്തില്‍ പലരും അഭിപ്രായപ്പെട്ടു. അമേരിക്കന്‍ യാത്രയ്ക്കുള്ള വഴിയൊരുങ്ങിയത് അങ്ങനെയാണ്. നിരവധി കുടുംബാംഗങ്ങള്‍ അന്ന് അമേരിക്കയില്‍ ഫ്‌ളോറിഡയിലും മറ്റ് പലയിടങ്ങളിലുമായി ഉണ്ടായിരുന്നു. വേള്‍ഡ് ട്രേഡ് സെന്റര്‍ തകര്‍ന്ന സംഭവത്തിന് കുറച്ചുമുമ്പ് 2001-ലായിരുന്നു അവിടെയെത്തിയത്. ബന്ധുവിന്റെ കടയിലായിരുന്നു ജോലി. മാനേജരും മലയാളി. ജോലിക്കാര്‍ തദ്ദേശീയരും നമ്മുടെ നാട്ടുകാരും. ഞാനും മാനേജരുമാണ് ആദ്യം കട തുറക്കാന്‍ എത്തുക. അക്കൗണ്ടുകള്‍ പരിശോധിച്ച്, എല്ലാം ബോധ്യപ്പെട്ട് രാത്രി
ബാല്യം മുതലേ പരിശുദ്ധ അമ്മയോട് ഒരുപാട് സ്‌നേഹം ഉണ്ടായിരുന്നു. എന്റെ മമ്മി മാതൃഭക്തയായിരുന്നു. എന്റെ ജീവിതത്തില്‍ ഇന്നുവരെയുള്ള എല്ലാ പ്രതിസന്ധികളിലും ഞാന്‍ നെഞ്ചോട് ചേര്‍ത്തുവച്ചത് ജപമാലയും വിശുദ്ധ കുര്‍ബാനയുമായിരുന്നു. പരിശുദ്ധ അമ്മയുടെ കരം പിടിക്കുന്ന എല്ലാ വ്യക്തികളെയും അമ്മ ഈശോയിലേക്കാണല്ലോ എത്തിക്കുന്നത്. ഇക്കാര്യത്തില്‍ എനിക്ക് യാതൊരു സംശയവുമില്ല. അതുകൊണ്ടുതന്നെ ലോകമെങ്ങുമുള്ള മരിയന്‍ തീര്‍ത്ഥാടനങ്ങള്‍ എന്റെ ആഗ്രഹവും പ്രാര്‍ത്ഥനയും ആയിരുന്നു. മക്കളില്ലാതെ കാത്തിരുന്ന ആറുവര്‍ഷം ജപമാലയും വിശുദ്ധ കുര്‍ബാനയുമായിരുന്നു ഞങ്ങളുടെ ദിവ്യ ഔഷധം. ഒരിക്കല്‍ ധ്യാനത്തില്‍ സംബന്ധിച്ചപ്പോള്‍ കൗണ്‍സിലര്‍
എളുപ്പത്തില്‍ ലാഭമുണ്ടാക്കാന്‍ കഴിയുന്ന ഒരു ബിസിനസിലേക്കാണ് 1985 ല്‍ ഞാന്‍ വന്നത്. അത് മദ്യവ്യാപാരമായിരുന്നു. അങ്ങനെ നാടൊട്ടുക്ക് ബന്ധങ്ങളും കൈനിറയെ പണവുമായി ഞാ ന്‍ ബഹുദൂരം മുന്നോട്ടുപോയി. കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളില്‍ മദ്യവ്യവസായവും കാസര്‍കോഡ് ‘കാവേരി’ എന്ന ബാര്‍ ഹോട്ടലുമാണ് അന്ന് നടത്തിക്കൊണ്ടിരുന്നത്. വര്‍ഗീയസംഘട്ടനം പെട്ടെന്ന് ഉണ്ടാകുന്ന പട്ടണമാണ് കാസര്‍കോഡ്. മദ്യപിക്കാന്‍ വരുന്നവര്‍ കാവേരി ബാര്‍ ഇടത്താവളമായി കണ്ടു. അധികം വൈകാതെ കലാപത്തിന്റെ സിരാകേന്ദ്രമായി മാറുകയായിരുന്നു സ്ഥാപനം. ആ നാളുകളില്‍ ബാറില്‍ വച്ചുണ്ടായൊരു സംഭവം എന്നെ വല്ലാതെ
എന്നും ശുഭാപ്തി വിശ്വാസത്തോടെ കര്‍ത്താവിന്റെ മുഖം ദര്‍ശിച്ച് പ്രതിസന്ധികളോട് പോരാടി മുന്നോട്ട് പോകാന്‍ ദൈവം അവസരവും കൃപയും നല്‍കുന്നു. തെരുവിലൂടെ അലഞ്ഞുനടന്ന അനേകരുടെ ജീവിതത്തെ പ്രകാശമാനമാക്കാന്‍ ദൈവം ഇതിനോടകം അവസരവും കൃപയും നല്‍കി. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് തെരുവിലൂടെ അലഞ്ഞുതിരിഞ്ഞ് നടന്ന സുജന്‍, കല്ലുറാവു എന്നിവരെ അയര്‍ക്കുന്നം പോലീസ് അധികൃതര്‍ ഞങ്ങളുടെ പള്ളിക്കത്തോട് ലൂര്‍ദ് ഭവനില്‍ സംരക്ഷിക്കുവാനായി ഏല്പിച്ചിരുന്നു. ദൈവാനുഗ്രഹത്താലും ചികിത്സകളാലും സ്‌നേഹസംരക്ഷണങ്ങളാലും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവന്ന ഇവരെ പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ട് സ്വന്തം കുടുംബാംഗങ്ങളെ
കുട്ടികള്‍ക്ക് ബൈബിള്‍ പഠനം കൂടുതല്‍ എളുപ്പമുള്ളതാക്കുക എന്ന ഉദേശത്തോടെയാണ് ബൈബിള്‍ ചിത്രകഥകള്‍ക്ക് തുടക്കമിടുന്നത്. ഇതരമതസമൂഹങ്ങളിലെ മതഗ്രന്ഥങ്ങള്‍ അന്ന് ചിത്രകഥകളായി പ്രചാരമുള്ള കാലം. എന്നാല്‍ ബൈബിള്‍ ചിത്രകഥകള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. ചിത്രകഥാരൂപത്തില്‍ വിശുദ്ധ ഗ്രന്ഥം അവതരിപ്പിക്കുകയാണെങ്കില്‍ കുട്ടികള്‍ക്ക് ബൈബിളുമായി പരിചയപ്പെടാന്‍ എളുപ്പമായിരിക്കും എന്നു തോന്നി. മതാധ്യാപകര്‍ ഈ കാഴ്ചപ്പാടിനെ പ്രോത്സാഹിപ്പിച്ചു. താലന്ത് മാസികയിലൂടെ മൂന്നുവര്‍ഷമായി ബൈബിള്‍ ചിത്രകഥ പ്രസിദ്ധീകരിച്ചുള്ള പരിചയം കൈമുതലുണ്ടായിരുന്നു. പി.ഒ.സിയില്‍ വച്ച് ആര്‍ട്ടിസ്റ്റ് ദേവസിയുമായുള്ള പരിചയവും മറ്റൊരനുഭവമായി. 1983 സെപ്റ്റംബറില്‍ രൂപതയിലെ അവരുടെ വാര്‍ഷികധ്യാനത്തിന്റെ അവസരത്തില്‍
പളളിക്വയറിലൂടെയാണ് ഞാന്‍ സംഗീതരംഗത്ത് എത്തുന്നത്. 1996-ലായിരുന്നു ആദ്യമായി കാസെറ്റില്‍ പാടാന്‍ തുടങ്ങുന്നത്. അന്നത്തെ കാലത്ത് പ്രധാനമായും കാസെറ്റുകളാണല്ലോ ഉള്ളത്. വില്‍സണ്‍ ഉതുപ്പ് എന്നാണ് അന്നൊ ക്കെ നാട്ടിലൊക്കെ അറിയപ്പെട്ടിരുന്നത്. എന്നാല്‍ ഗായകരായ ‘വില്‍സണ്‍’മാരുള്ളതുകൊണ്ട് പേരിന് പിന്നില്‍ പിറവം എന്ന സ്ഥലപ്പേരുകൂടി പിന്നീട് ചേര്‍ത്തു. കഴിഞ്ഞ 23 വര്‍ഷത്തോളമായി ഇതേപേരില്‍ വ്യത്യസ്തമായ ഒരുപാട് വഴികളിലൂടെ ദൈവം നടത്തുന്നു. സംഗീതത്തില്‍ എന്റെ ഗുരു എന്ന് പറയാവുന്നത് വെച്ചൂര്‍ ആര്‍ രതീശനാണ്. അദേഹമാണ് എന്നെ കര്‍ണാടക സംഗീതപാഠമൊക്കെ ആദ്യമായി പഠിപ്പിക്കുന്നത്. ഞങ്ങളുടെ
Don’t want to skip an update or a post?