
ബംഗളൂരു: ഒളിമ്പിക്സ് മെഡല്‍ നേടിയ ആദ്യ മലയാളിയും ഇന്ത്യന്‍ ഹോക്കി ഗോള്‍കീപ്പറുമായിരുന്ന മാനുവല്‍ ഫ്രെഡറിക് (78) അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. സംസ്കാരം ബംഗളൂരുവിലെ സിഎസ്ഐ ഈസ്റ്റ് പരേഡ് ദേവാലയ സെമിത്തേരിയില്‍ നവംബര്‍ മൂന്നിന് നടക്കും. കണ്ണൂര്‍ ~ബര്‍ണാശേരി സ്വദേശിയായ മാനുവല്‍ ഫ്രെഡറിക് ഏഴു വര്‍ഷം ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍കീപ്പറായിരുന്നു. ഇന്ത്യ ഹോക്കിയില്‍ വെങ്കലം നേടിയ 1972-ലെ മ്യൂണിക് ഒളിമ്പിക്സിലും തൊട്ടടുത്ത വര്‍ഷം വെള്ളിയ നേടിയ ആംസ്റ്റര്‍ഡാം

ദോഹ: പരിശുദ്ധ അമ്മയുടെ പ്രത്യക്ഷീകരണങ്ങളെയും നാമങ്ങളെയും പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സെന്റ് തോമസ് യൂത്ത് മൂവ്മെന്റ് കുടുംബകൂട്ടായ്മകളുമായി സഹകരിച്ച് പരിശുദ്ധ അമ്മയുടെ നാമധേയങ്ങളുടെ ദൃശ്യാവിഷ്കാരമായ ‘മരിയദീപ്തി’ ഖത്തര്‍ സെന്റ് തോമസ് സിറോ മലബാര്‍ ദേവാലയത്തിലും അല്‍ഫോന്‍സാ ഹാളിലുമായി നടന്നു. ഇടവക വികാരി ബിജു മാധവത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയ്സണ്‍ ഇടശേരി ഒഎഫ്എം ക്യാപ്, ഫാ. തോമസ് പൊരിയത്ത് ഒഎഫ്എം ക്യാപ്, ഫാ. ജോയേല്‍ ഒഎഫ്എം ക്യാപ്, ഫാ. മൈക്കള്‍ ഒഎഫ്എം ക്യാപ് എന്നിവര്‍ നേതൃത്വം നല്കി.

കാഞ്ഞിരപ്പള്ളി: ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസത്തിലൂടെ സമൂഹത്തെ പരിവര്‍ത്തനം ചെയ്ത സാമൂഹിക എഞ്ചിനീയറിംഗ് വിദ്യാഭ്യാസ കേന്ദ്രമാണ് അമല്‍ ജ്യോതി എന്ന് കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലെക്കര്‍. കാഞ്ഞിരപ്പള്ളി അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജിന്റെ ഒരു വര്‍ഷം നീളുന്ന സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ കോളേജ് ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഭാവിയിലെ എഞ്ചിനീയര്‍മാര്‍ തൊഴിലന്വേഷകരല്ല, മറിച്ച് തൊഴില്‍ സ്രഷ്ടാക്കളാകാന്‍ ആഗ്രഹിക്കണമെന്നും അതുവഴി രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് അര്‍ത്ഥവത്തായ സംഭാവനകള്‍ നല്‍കണമെന്നും ഗവര്‍ണര്‍ പറഞ്ഞു. സമ്മേളനത്തില്‍ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍
Don’t want to skip an update or a post?