ബംഗളൂരു: മതപരിവര്‍ത്തന നിയമം ദുരുപയോഗിച്ച് ക്രൈസ്തവരെ വേട്ടയാടുന്നതിനെക്കുറിച്ച് ബംഗളൂരു ആര്‍ച്ചുബിഷപ് ഡോ. പീറ്റര്‍ മച്ചാഡോ പ്രധാനമന്ത്രിക്ക് അയച്ച കത്തിന്റെ മറുപടി കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കത്തയച്ചിട്ട് നാളുകള്‍ കഴിഞ്ഞിട്ടും പ്രധാനമന്ത്രിയുടെ മറുപടി ലഭിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ക്രിസ്മസ് കാലത്ത് ക്രൈസ്തവ സമൂഹത്തിന് അഞ്ച് സമ്മാനങ്ങള്‍ വേണമെന്നും അത് അവരെ ഈ ക്രിസ്മസ് കാലത്ത് സന്തോഷവാന്മാരാക്കുമെന്നും പറഞ്ഞാണ് അദ്ദേഹം കത്തയച്ചത്. 12 സംസ്ഥാനങ്ങളില്‍ നിലവിലുള്ള മതപരിവര്‍ത്തന നിരോധനനിയം നിരാശാജനകമാണെന്നും അത് പലപ്പോഴും ക്രൈസ്തവ പീഡനത്തിന് വഴിയൊരുക്കുന്നു. ഈ നിയമം
വത്തിക്കാന്‍ സിറ്റി: സത്യം, ക്ഷമ, സ്വാതന്ത്ര്യം, നീതി എന്നിവയില്‍ അധിഷ്ഠിതമായ പ്രത്യാശയുടെ നയതന്ത്രത്തിന് ആഹ്വാനം ചെയ്ത് ഫ്രാന്‍സിസ് മാര്‍പാപ്പ. പരിശുദ്ധ സിംഹാസനത്തിന് വേണ്ടി വിവിധ രാജ്യങ്ങളില്‍ നയതന്ത്രജ്ഞരായി സേവനം ചെയ്യുന്നവര്‍ക്ക് വേണ്ടിയുള്ള ‘സ്റ്റേറ്റ് ഓഫ് ദ വേള്‍ഡ്’ വാര്‍ഷിക പ്രസംഗത്തിലാണ് പാപ്പ ഇക്കാര്യം അഭ്യര്‍ത്ഥിച്ചത്. നിരവധി സംഘര്‍ഷങ്ങളാല്‍ കീറിമുറിക്കപ്പെട്ട ലോകത്ത് ‘ഏറ്റുമുട്ടലിന്റെ യുക്തി’ മാറ്റിവെച്ച് ‘കണ്ടുമുട്ടലിന്റെ യുക്തി’ സ്വീകരിക്കാന്‍ പാപ്പ എല്ലാവരെയും ക്ഷണിച്ചു. ‘പ്രതീക്ഷയുടെ നയതന്ത്രം’ എന്ന തന്റെ ദര്‍ശനം അവതരിപ്പിച്ച പാപ്പ, ‘സമാധാനത്തിന്റെ നവീകരിച്ച കാറ്റ്’
നെയ്യാറ്റിന്‍കര: കെആര്‍എല്‍സിസി (കേരള റീജണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍) 44-ാം ജനറല്‍ അസംബ്ലി ജനുവരി 11,12 തീയതികളില്‍ നെയ്യാറ്റിന്‍കരയില്‍ നടക്കും. നാളെ രാവിലെ പത്തിന് ഡോ. ശശി തരൂര്‍ എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍ അധ്യക്ഷത വഹിക്കും. ‘ജൂബിലിയുടെ ചൈതന്യത്തില്‍ കേരള ലത്തീന്‍ സഭയുടെ നവീകരണവും മുന്നേറ്റവും’ എന്ന വിഷയത്തില്‍ ഷെവ. സിറില്‍ ജോണ്‍ മുഖ്യപ്രഭാഷണം നടത്തും. നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സന്റ് സാമുവല്‍, കെആര്‍എല്‍സിസി വൈസ്
Don’t want to skip an update or a post?