വത്തിക്കാന്‍ സിറ്റി: അള്‍ത്താര ശുശ്രൂഷകരുടെ അന്താരാഷ്ട്ര കൂട്ടായ്മയുടെ നേതൃത്വത്തില്‍ റോമിലേക്ക് നടത്തുന്ന തീര്‍ത്ഥാടനത്തില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 50,000 അള്‍ത്താര ശുശ്രൂഷകര്‍ പങ്കെടുക്കും. ജൂലൈ 29 മുതല്‍ ആരംഭിക്കുന്ന തീര്‍ത്ഥാടനത്തിന്റെ പ്രമേയമായി ഏശയ്യായുടെ പുസ്തകത്തില്‍ നിന്നുള്ള ‘വിത്ത് യു’ എന്ന വാക്യമാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ജര്‍മനി, ഓസ്ട്രിയ, ബെല്‍ജിയം, ക്രൊയേഷ്യ, സ്ലൊവാക്യ, ഫ്രാന്‍സ്, ലിത്വാനിയ, ലക്‌സംബര്‍ഗ്, പോര്‍ച്ചുഗല്‍, ചെക്ക് റിപ്പബ്ലിക്ക്, റൊമാനിയ, സെര്‍ബിയ, സ്വിറ്റ്‌സര്‍ലാന്‍ഡ്, ഉക്രെയ്ന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള അള്‍ത്താര ശുശ്രൂഷകരാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്.
തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവരില്‍ 35,000 പേര്‍ ജര്‍മനയില്‍ നിന്നുള്ളവരാണ്. ഇവരോടൊപ്പം ജര്‍മന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിലെ നിരവധി മെത്രാന്‍മാരും തീര്‍ത്ഥാടനത്തില്‍ പങ്കുചേരും. ജൂലൈ 29 ന് റോമിലെ മരിയ എസ് ബാംബിന ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാരംഭിക്കുന്ന തീര്‍ത്ഥാടനത്തെ ജൂലൈ 30ന് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ മാര്‍പാപ്പ അഭിസംബോധന ചെയ്യും.
Leave a Comment
Your email address will not be published. Required fields are marked with *