Follow Us On

08

June

2025

Sunday

53 ഭാഷകളില്‍ 53 മണിജപമാല; വീഡിയോ സീരിയസ് ശ്രദ്ധേയമാകുന്നു

53 ഭാഷകളില്‍ 53 മണിജപമാല; വീഡിയോ സീരിയസ് ശ്രദ്ധേയമാകുന്നു
തൃശൂര്‍: ലോകത്തിലെ ഏഴ് ഭൂഖണ്ഡങ്ങളിലെ 53 ഭാഷകള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് 53 മണിജപമാലയുടെ വീഡിയോ സീരീസ് തയാറാക്കിയത് ശ്രദ്ധേയമാകുന്നു. തൃശൂര്‍ അതിരൂപതയിലെ മരിയന്‍ തീര്‍ത്ഥാടനകേന്ദ്രമായ ഏനാമാക്കല്‍ കോഞ്ചിറ പരിശുദ്ധ പോംപേ മാതാവിന്റെ തീര്‍ത്ഥകേന്ദ്രത്തിലെ 138-ാം തിരുനാളിനോടാനുബന്ധിച്ച് ‘ജപമണിനാദം 2025’ എന്ന പേരില്‍ ഈ വീഡിയോ സീരിയസ് തയാറാക്കിയത്.
പരിശുദ്ധ മാതാവിനോടുള്ള ഭക്തിയും ജപമാലയോടുള്ള ആദരവും കോഞ്ചിറ പരിശുദ്ധ പോംപെ മാതാവിന്റെ തിരുനാളിന്റെ ഭാഗമായി ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകമെങ്ങും എത്തിക്കുകയാണ് ഇതിന്റെ പിന്നിലെ ലക്ഷ്യം.
ഏനാമാക്കല്‍ ഇടവകയിലെ മീഡിയ ടീമിന്റെ നേതൃത്വത്തിലാണ് ‘ജപമണിനാദം 2025’ പുറത്തിറക്കിയത്.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?