സെപ്റ്റംബർ -11
ഈജിപ്റ്റിലെ മരുഭൂമിയിൽ മഹാനായ വിശുദ്ധ ആന്റണിയോടുകൂടി കുറെക്കാലം ചെലവഴിച്ച പഫ്നൂഷിയസ് അപ്പർ തെബാഡിന്റെ മെത്രാനായിരുന്നു. എ.ഡി 305-3013 കാലയളവിൽ കത്തോലിക്കാ വിശ്വാസത്തെ ഇല്ലാതാക്കുവാനുള്ള മതപീഡനപ്രവൃത്തികൾ ശക്തിപ്പെട്ടു. വിശുദ്ധ പഫ്നൂഷിയസിന്റെ ഇടതുകാലിന് അംഗഭംഗം വരുത്തുകയും വലതുകണ്ണ് ചൂഴ്ന്നെടുക്കുകയും ചെയ്തെങ്കിലും വിശുദ്ധന്റെ വിശ്വാസത്തെ തടയുവാൻ സാധിക്കാത്തതിനാൽ ഖനികളിൽ കഠിനമായ ജോലി ചെയ്യുവാൻ അദ്ദേഹത്തെ നിയോഗിച്ചു. മതപീഡനത്തെ അതിജീവിച്ച വിശുദ്ധ പഫ്നൂഷിയസിനെ കോൺസ്റ്റെൻ ചക്രവർത്തി വളരെയേറെ ആദരവോടെയാണ് കണ്ടിരുന്നത്. കഠിനമായ പീഡനങ്ങൾക്കൊടുവിൽ അദ്ദേഹം നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടു.
പ്രാർത്ഥന:
വിശ്വാസത്തിനുവേണ്ടി ജീവത്യാഗം ചെയ്ത വിശുദ്ധ പഫ്നൂഷിയസ്, വിശ്വാസം കൈവിടാതെ സൂക്ഷിക്കാനും അത് പകർന്ന് കൊടുക്കുവാനുമുള്ള അനുഗ്രഹത്തിനായി ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ
Leave a Comment
Your email address will not be published. Required fields are marked with *