Follow Us On

01

July

2025

Tuesday

അല്മായരുടെ പ്രേഷിതമുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നു: മാര്‍ ആലഞ്ചേരി

അല്മായരുടെ പ്രേഷിതമുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നു: മാര്‍ ആലഞ്ചേരി

കാക്കനാട്: സീറോമലബാര്‍സഭയിലെ അല്മായപ്രേഷിതര്‍ നടത്തുന്ന പ്രേഷിത മുന്നേറ്റങ്ങളെ സഭ ഏറെ വിലമതിക്കുന്നുവെന്നും മേജര്‍ ആര്‍ച്ച്ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സീറോമലബാര്‍സഭയിലെ അല്മായപ്രേഷിതര്‍ നടത്തുന്ന പ്രേഷിതമുന്നേറ്റ പ്രതിനിധി സമ്മേളനം കാക്കനാട് മൗണ്ട് സെന്റ് തോമസില്‍ ഉദ്ഘാടനം ചെയ്ത് പ്രസംഗി ക്കുകയായിരുന്നു അദ്ദേഹം.

പരിശുദ്ധാത്മാവിന്റെ പ്രേരണയാല്‍ പ്രേഷിത പ്രവര്‍ത്തനത്തിന് ഇറങ്ങിത്തിരിക്കുമ്പോള്‍ അത് കൂട്ടായ്മയോടെയായിരിക്കണമെന്നും കര്‍ത്താവിന്റെ രാജ്യം സൃഷ്ടിക്കാന്‍ ഒറ്റയ്ക്ക് പോകുന്നതല്ല കത്തോലിക്കാ സഭയുടെ ശൈലിയെന്നും മാര്‍ ആലഞ്ചേരി പറഞ്ഞു.  കത്തോലിക്കാ സഭയുടെ പ്രേഷിതശൈലി ഐക്യത്തിന്റെയും കൂട്ടായ്മ യുടെയും കാരുണ്യത്തിന്റെയും പ്രകാശനമാണെന്ന് മാര്‍ ആലഞ്ചേരി വ്യക്തമാക്കി.

കമ്മീഷന്‍ ചെയര്‍മാന്‍ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യ പ്രഭാഷണം നടത്തി. കമ്മീഷന്‍ സെക്രട്ടറി ഫാ. സെബാസ്റ്റ്യന്‍ മുട്ടംതൊട്ടില്‍ എംസിബിഎസ്, ഓഫിസ് സെക്രട്ടറി സിസ്റ്റര്‍ ജിഷ ജോബ് എംഎസ്എംഐ എന്നിവര്‍ പ്രസംഗിച്ചു. സുവിശേഷവത്കരണത്തിനും പ്രവാസികളുടെ അജപാലന ശുശ്രൂഷയ്ക്കുമായുള്ള കമ്മീഷന്റെ നേതൃത്വത്തിലായിരുന്നു സമ്മേളനം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?