Follow Us On

03

May

2024

Friday

വിശുദ്ധ ബൈബിള്‍ അവഹേളിക്കപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം; കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം

വിശുദ്ധ ബൈബിള്‍ അവഹേളിക്കപ്പെട്ട സംഭവം ദൗര്‍ഭാഗ്യകരം; കുറ്റവാളികള്‍ മാതൃകാപരമായി ശിക്ഷിക്കപ്പെടണം

എറണാകുളം: കാസര്‍ഗോഡ് സ്വദേശിയായ ഒരു വ്യക്തി വിശുദ്ധ ബൈബിളിനെ അവഹേളിക്കുകയും, എണ്ണയൊഴിച്ച് കത്തിക്കുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്ത സംഭവം ദൗര്‍ഭാഗ്യകരവും വേദനാജനക വുമാണെന്ന് കെസിബിസി ജാഗ്രത കമ്മീഷന്‍. സംഭവത്തെക്കുറിച്ച് ശരിയായ അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്ന് ജാഗ്രത കമ്മീഷന്‍ പുറപ്പെടുവിച്ച പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.  കേരളത്തില്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന തീവ്രവാദ ചിന്താഗതികളുടെയും അസഹിഷ്ണു തയുടെയും ദൃഷ്ടാന്തം കൂടിയാണ് ഇത്തരം സംഭവങ്ങള്‍. ഇതുപോലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കുന്ന തീവ്രവര്‍ഗീയസംഘടനകളും വ്യക്തികളും കേരളത്തെ കലാപഭൂമിയാക്കി മാറ്റാന്‍ കൂട്ടുനില്‍ക്കുകയാണ്.

ലോകം മുഴുവനുമുള്ള ക്രൈസ്തവ സമൂഹത്തിന് വേദനയും ഭാരതത്തിന്റെ മതേതര പൈതൃകത്തിന് കളങ്കവുമായി മാറിയ പ്രസ്തുത സംഭവത്തെ അപലപിക്കാന്‍ സാമൂഹിക രാഷ്ട്രീയ നേതൃത്വങ്ങളും മറ്റു സമുദായങ്ങളും ഇനിയും മുന്നോട്ടുവരാത്തത് ഖേദകരമാണെന്ന് പ്രസ്താവനയില്‍ പറയുന്നു. മതമൈത്രിയും സാമൂഹിക സൗഹാര്‍ദ്ദവും തകര്‍ക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമൂഹിക-സാമുദായിക നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളേണ്ടതുണ്ട്. തീവ്രവാദ ചിന്തകള്‍ വിതച്ച് സമൂഹത്തെ വിഷലിപ്തമാക്കുന്ന ശക്തികളെയും വ്യക്തികളെയും തിരിച്ചറിഞ്ഞ് ഒറ്റപ്പെടുത്താനും അകറ്റിനിര്‍ത്താനും സമുദായ നേതൃത്വങ്ങള്‍ തയാറാകണം. കേരളത്തെ കലാപഭൂമിയാക്കി മാറ്റാനും മതസൗഹാര്‍ദ്ദം തകര്‍ത്ത് അസ്ഥിരത സൃഷ്ടിക്കാനുമുള്ള നീക്കങ്ങളെ ഫലപ്രദമായി ചെറുക്കുവാന്‍ നിയമപാലകരും സര്‍ക്കാരും തയാറാകണമെന്ന് ജാഗ്രതാ കമ്മീഷന്‍ ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?