Follow Us On

04

December

2024

Wednesday

പരിഹാസം

പരിഹാസം

അവര്‍ അവനെ പരിഹസിച്ചു എന്നാണ് തിരുവചനം. മുഖത്തു തുപ്പിയും മുള്‍ക്കിരീടം ധരിപ്പിച്ചും യൂദന്മാരുടെ രാജാവ് എന്ന് എഴുതിവെച്ചുമെല്ലാം അവര്‍ അവനെ Maximum കളിയാക്കി പരിഹസിച്ചു. അവന്റെ വസ്ത്രങ്ങള്‍ വലിച്ചുകീറിയും മീറ കലര്‍ത്തിയ വീഞ്ഞ് കൊടുത്തുമെല്ലാം പടയാളികള്‍ അവനോട് എത്ര നീചമായാണ് പെരുമാറിയത്.

ആരെയും പരിഹസിക്കാതെ ജീവിക്കാനാവുമോ എന്നാണ് നോമ്പിന്റെ നല്ല ചോദ്യങ്ങളിലൊന്ന്. നമുക്ക് ഒരു തമാശ പോലും create ചെയ്യാന്‍ ഇന്ന് ആരെയെങ്കിലുമൊക്കെ പരിഹസിച്ചാലേ സമാധാനമാകൂ. Body shaming ഒക്കെ എത്ര വലിയ തോതിലാണ് Highlight ചെയ്യപ്പെടുന്നത്. ഒരിക്കല്‍ ഒരു കലാപരിപാടിക്ക് Stage-Â കയറിയതാണ്. പഠിച്ച കവിത മറന്നു പോയി. കാണികള്‍ അവനെ കൂകി തോല്‍പ്പിച്ചു. പിന്നീടൊരിക്കലും അവന്‍ ഒരു വേദിയിലും പ്രത്യക്ഷപ്പെട്ടില്ല. ഇനി ഒരു പരിഹാസം കേള്‍ക്കാന്‍ എനിക്ക് വയ്യെന്ന് പറഞ്ഞ് അവന്റെ മുഖം മ്ലാനമാകുമ്പോള്‍ പരിഹാസത്തിന്റെ രൗദ്രഭാവം വല്ലാതെ അവനെ വേട്ടയാടുന്നതായി ഞാന്‍ കണ്ടു. എത്രയോ കഴിവുണ്ടായിരുന്നു അവനെന്ന് എനിക്ക് നന്നായിട്ടറിയാം. എല്ലാം തകര്‍ത്തത് ഒരു പരിഹാസശരം അവന് സമ്മാനിച്ചുക്കൊണ്ടായിരുന്നെന്ന് പറയാതെ തരമില്ല.

നോമ്പില്‍ കൊമ്പത്തെ പ്രതിജ്ഞയൊന്നും എടുക്കേണ്ട ഭായ്. ഞാന്‍ ആരെയും പരിഹസിക്കില്ല എന്നൊന്ന് മനസില്‍ പറയാനെങ്കിലും നിനക്കും എനിക്കും പറ്റിയാല്‍ അതായിരിക്കും ഒരുപക്ഷേ ക്രിസ്തുവിന്റെ ഹൃദയം കവരുന്ന വലിയ കാരണങ്ങളിലൊന്ന്. കല്യാണം കഴിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മക്കളില്ലാത്തതി നേക്കാള്‍ സങ്കടം, വിശേഷമായില്ലേ എന്ന നാട്ടുകാരുടെ പരിഹാസമൊഴിയാണെന്ന് പറഞ്ഞു മിഴി നിറയുന്ന സുഹൃത്തേ മാപ്പ്, ഞാനും നിന്നെ പരിഹസിച്ചിട്ടുണ്ട്….

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?