കൊച്ചി: ലത്തീന്‍ കത്തോലിക്കര്‍ രാഷ്ട്രീയമായി സംഘടിക്കേണ്ടത് ഇന്നത്തെ സാമൂഹിക പശ്ചാത്ത ലത്തില്‍ അനിവാര്യമാണെന്ന് കെആര്‍എല്‍സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്‍ഗീസ് ചക്കാലക്കല്‍. കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിഷേധിക്കപ്പെട്ട അവകാശ ങ്ങള്‍ നേടിയെടുക്കുന്നതിന് അധികാര രാഷ്ട്രീയ ത്തില്‍ സമുദായത്തിന്റെ പങ്കാളിത്തം ഉറപ്പാക്കുന്ന തിന് ഇത് ആവശ്യമാണെന്ന് ഡോ. ചക്കാലയ്ക്കല്‍ പറഞ്ഞു.
രാഷ്ട്രീയമായും സാമൂഹികമായും പാര്‍ശ്വവല്‍ ക്കരിക്കപ്പെട്ട ലത്തീന്‍ സമുദായത്തിന്റെ അവകാശപ്രഖ്യാപന വേദിയായി കേരള ലാറ്റിന്‍ കാത്തലിക്ക് അസോസിയേഷന്റെ സുവര്‍ണ്ണജൂബിലി സമ്മേളനം മാറി. ആയിരക്കണക്കിന് സമുദായാം ഗങ്ങള്‍ പങ്കെടുത്ത റാലികള്‍ സമ്മേളന വേദിയായ ഷെവലിയാര്‍ കെജെ ബെര്‍ളി നഗറില്‍ സംഗമിച്ചു. പിന്നാക്ക ദുര്‍ബല വിഭാഗങ്ങളുടെ ഐക്യത്തിനും അവകാശ സംരക്ഷണത്തിനും ഇതര വിഭാഗങ്ങളെ ക്കൂടി ഉള്‍പ്പെടുത്തി കൂട്ടായ്മയ്ക്ക് രൂപം നല്‍കുന്നതിനും അതിനെ ഒരു രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി വളര്‍ത്തുന്നതിനും ലത്തീന്‍ സമുദായം നേതൃത്വം നല്‍കുമെന്ന് സമ്മേളനം പ്രഖ്യാപിച്ചു.
തീരനിയന്ത്രണ വിജ്ഞാപനം മൂലം തടസപ്പെട്ടിരിക്കുന്ന തദ്ദേശവാസികളുടെയും മത്സ്യ ത്തൊഴിലാകളുടെയും ഭവനനിര്‍ മ്മാണമുള്‍പ്പെ ടെയുള്ള പ്രാദേശിക വികസനപദ്ധതികള്‍ മുന്നോട്ടുപോകുന്നതിന് സര്‍ക്കാരുകള്‍ അടിയന്തര നടപടികള്‍ സ്വീകരണക്കണം. വിഴിഞ്ഞം വിഷയ ത്തില്‍ ലത്തീന്‍ സമുദായത്തെ ഒറ്റപ്പെടുത്തിയ സര്‍ക്കാര്‍ നടപടികളില്‍ സമ്മേളനം ശക്തമായി പ്രതിഷേധം അറിയിച്ചു. സഭാമേലധ്യക്ഷന്‍മാര്‍ക്കും സമുദായാംഗങ്ങള്‍ക്കുമെതിരെ നീതിരഹിതമായി ചുമത്തിയിട്ടുള്ള ക്രിമിനല്‍ കേസുകള്‍ പിന്‍വലിക്ക ണമെന്ന് സമ്മേളനം ആവശ്യപ്പെട്ടു.
തീരനാട്ടിലും ഇടനാട്ടിലും മലനാട്ടിലുമായി 12 രൂപതകളില്‍ വ്യാപിച്ചുകിടക്കുന്ന 20 ലക്ഷത്തോളം വരുന്ന ലത്തീന്‍ കത്തോലിക്കരുടെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുത്തു. കൊച്ചി രൂപത ബിഷപ് ഡോ. ജോസഫ് കരിയില്‍ മുഖ്യപ്രഭാഷണം നടത്തി. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാന്‍, പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്തു. ഹൈബി ഈഡന്‍ എംപി, ബിഷപ്പു മാരായ ഡോ. ജോസഫ് കാരിക്കശേരി, ഡോ. ജെയിംസ് ആനാപറമ്പില്‍, എംഎല്‍എമാരായ എം. വിന്‍സന്റ്, ടി.ജെ. വിനോദ്, ഇ.ടി. ടൈസന്‍ മാസ്റ്റര്‍, ദലീമ ജോജോ, മോണ്‍. മാത്യു കല്ലിങ്കല്‍, മോണ്‍. ഷൈജു പര്യാത്തുശേരി, കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡ്, ജനറല്‍ സെക്രട്ടറി തോമസ് തറയില്‍, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ബിജു ജോസി, മുന്‍ സംസ്ഥാന പ്രസിഡന്റും ജൂബിലി ചെയര്‍മാനുമായ ആന്റണി നൊറോണ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *