പാലയൂര്‍: തൃശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ നടന്ന 26-ാമത് പാലയൂര്‍ മഹാതീര്‍ത്ഥാടനം വിശ്വാസ സാഗരമായി. ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് ഫാ. ഡേവിസ് പുലിക്കോട്ടിലിനു മഹാതീര്‍ത്ഥാടനത്തിന്റെ പതാക കൈമാറിയതോടെ ആയിരങ്ങള്‍ അണിചേര്‍ന്നു. തീര്‍ത്ഥാടനത്തിന്റെ മുഖ്യപദയാത്രയോടൊപ്പം അതിരൂപതയിലെ 16 ഫൊറോനകളെ പ്രതിനിധീകരിച്ച് 10 മേഖല പദയാത്രകളും ഉണ്ടായിരുന്നു. പാലയൂരില്‍ എത്തിച്ചേര്‍ന്ന മുഖ്യപദയാത്രയുടെ പതാക പാലയൂര്‍ മാര്‍തോമാ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ത്ഥാടന കേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് റവ. ഡോ. ഡേവിസ് കണ്ണമ്പുഴ ഏറ്റുവാങ്ങി.
തുടര്‍ന്നു നടന്ന പൊതുസമ്മേളനം മേജര്‍ ആര്‍ക്കി എപ്പിസ്‌കോപല്‍ കൂരിയ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വാണിയപുരക്കല്‍ ഉദ്ഘാടനം ചെയ്തു. മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷത വഹിച്ചു. സഹായ മെത്രാന്‍ മാര്‍ ടോണി നീലംകാവില്‍ സ്വാഗതം ആശംസിച്ചു. മുന്‍ തൃശൂര്‍ അതിരൂപതാധ്യക്ഷനും പാലയൂര്‍ മഹാതീര്‍ത്ഥാടന സ്ഥാപകനുമായ മാര്‍ ജേക്കബ് തൂങ്കുഴി അനുഗ്രഹ പ്രഭാഷണവും നടത്തി. അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. മേരി റെജീന വിശ്വാസ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. ജോസഫ് വൈക്കാടന്‍, മോണ്‍. ജോസ് വല്ലൂരാന്‍, മോണ്‍. ജോസ് കോനിക്കര, ഫാ. ഡേവിസ് കണ്ണമ്പുഴ, ഫാ. ടോണി വാഴപ്പിള്ളി, സിസ്റ്റര്‍ സോഫി പേരെ പ്പാടാന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *