കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിഷയത്തില്‍ സീറോമലബാര്‍ സിനഡ് കൈക്കൊണ്ട തീരുമാനങ്ങള്‍ക്ക് വത്തിക്കാന്റെ പരമോന്നത നീതിപീഠത്തിന്റെ അംഗീകാരം. ഭൂമി ഇടപാടിലെ നഷ്ടം കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വിറ്റ് നികത്താമെന്ന സിനഡ് തീരുമാനം ശരിച്ചുവച്ചുകൊണ്ടുള്ള വത്തിക്കാന്റെ കത്ത് അതിരൂപതാ അഡ്മനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിന് ലഭിച്ചു.
അതിരൂപതയുടെ ഭൂമി ഇടപാടിലെ നഷ്ടത്തിനു പരിഹാരമായി കോട്ടപ്പടി, ദേവികുളം എന്നിവിടങ്ങളിലെ ഭൂമി വില്ക്കാനോ, അല്ലെങ്കില്‍ ഈ ഭൂമികള്‍ നഷ്ടത്തിന് പരിഹാരമായി കണക്കാക്കാനോ ആണ് സിനഡ് നിര്‍ദ്ദേശിച്ചിരുന്നത്. ഭൂമി വില്പനയുടെ സമയത്ത് അതിരൂപതയുടെ പേരില്‍ മാര്‍ ആലഞ്ചേരി ഈടായി വാങ്ങിയ ഭൂമിയാണ് കോട്ടപ്പടിയിലും ദേവികുളത്തുമുള്ളത്. ഭൂമി വിറ്റ് നഷ്ടം നികത്താന്‍ നേരത്തെ വത്തിക്കാനും അനുമതി നല്‍കിയിരുന്നു. അതിനെതിരെ നല്‍കിയ അപ്പീല്‍ തള്ളിക്കൊണ്ടാണ് വത്തിക്കാന്‍ പരമോന്നത കോടതി അന്തിമ വിധി പുറപ്പെടുവിച്ചത്.
സീറോമലബാര്‍ സഭാ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഭൂമി ഇടപാടില്‍ വ്യക്തിപരമായി നേട്ടം ഉണ്ടാക്കിയിട്ടില്ലെന്നും വത്തിക്കാന്‍ വിലയിരുത്തി. ഈ വിഷയത്തില്‍ വ്യാജ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കനോനിക നിയമപ്രകാരം നടപടി എടുക്കാമെന്നും വത്തിക്കാന്റെ വ്യക്തമാക്കിയിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *