Follow Us On

06

July

2025

Sunday

സിഎസ്ടി സഭയുടെ പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണജൂബിലി ആഘോഷം 26, 27 തീയതികളില്‍

സിഎസ്ടി സഭയുടെ പഞ്ചാബ്-രാജസ്ഥാന്‍ മിഷന്‍ സുവര്‍ണജൂബിലി ആഘോഷം 26, 27 തീയതികളില്‍

ന്യൂഡല്‍ഹി: ചെറുപുഷ്പ സഭയുടെ (സിഎസ്ടി ഫാദേഴ്‌സ്) പഞ്ചാബ്-രാജസ്ഥാന്‍ മിഷന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം ഏപ്രില്‍ 26, 27 തീയതികളില്‍ നടക്കും. പഞ്ചാബ് – രാജസ്ഥാന്‍ സിഎസ്ടി ക്രിസ്തുജ്യോതി പ്രൊവിന്‍സിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ 26ന് വൈകുന്നേരം അഞ്ചുമണിക്ക് പഞ്ചാബിലെ കൊട്ട്ഷമിര്‍, ലിറ്റില്‍ ഫ്ളവര്‍ ആശ്രമത്തിലും, 27ന് പഞ്ചാബിലെ ശ്രി മുക്തര്‍ സാഹിബ് ലിറ്റില്‍ ഫ്ളവര്‍ ആശ്രമത്തിലുമായി നടക്കും.

ഡല്‍ഹി ആര്‍ച്ചുബിഷപ് ഡോ. അനില്‍ കൂട്ടോ, ഫരീദാബാദ് ആര്‍ച്ചുബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ജലന്ദര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ് ആഞ്ചലോ ഗ്രേഷ്യസ്, ഗോരഖ്പൂര്‍ ബിഷപ് മാര്‍ തോമസ് തുരുത്തിമറ്റം, സിംല- ഛണ്ഡീഗഡ് ബിഷപ് ഇഗ്നേഷ്യസ് ലയോള മസ്‌കാരനാസ്, ഫരീദാബാദ് രൂപതാ സഹായമെത്രാന്‍ മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നീ മെത്രാന്മാരും ചെറുപുഷ്പ സഭ സുപ്പീരിയര്‍ ജനറാള്‍ റവ. ഡോ. ജോജോ വരകുകാലയില്‍ സിഎസ്ടി തുടങ്ങിയ മറ്റു വിശിഷ്ടാതിഥികളും ചടങ്ങുകളില്‍ പങ്കെടുക്കും.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?