Follow Us On

22

November

2024

Friday

മണിപ്പൂരിന് ഐകദാര്‍ഢ്യവുമായി കെസിവൈഎം

മണിപ്പൂരിന് ഐകദാര്‍ഢ്യവുമായി കെസിവൈഎം
 ചെറുതോണി: മണിപ്പൂര്‍ കലാപത്തിലെ ഇരകള്‍ക്ക് ഐകദാര്‍ഢ്യവും ഭരണകൂടത്തിനെതിരെ കടുത്ത പ്രതിഷേധവുമായി കെസിവൈഎം ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ഉപവാസ സമരം നടത്തി. സമാപന സമ്മേളനം ഇടുക്കി രൂപതാധ്യക്ഷന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. മണിപ്പൂരില്‍ കലാപത്തിനിരയായവരുടെ പുനര ധിവാസം നമ്മുടെ ലക്ഷ്യമായി മാറണമെന്ന് അദ്ദേഹം പറഞ്ഞു. മണിപ്പൂരില്‍ നടന്നത് സമാന തകള്‍ ഇല്ലാത്ത കലാപമാണ്. നൂറുകണക്കിനാ ളുകള്‍ക്ക് വീടുകളും സ്വത്തുവകകളും നഷ്ടപ്പെട്ടിട്ടു ണ്ട്. അവരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാനുള്ള കടമ നമുക്കുണ്ടെന്ന് മാര്‍ നെല്ലിക്കുന്നേല്‍ ഓര്‍മിപ്പിച്ചു.
രാവിലെ ഇടുക്കി രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് പ്ലാച്ചിക്കല്‍   സമരം ഉദ്ഘാടനം ചെയ്തു.  നമ്മുടെ രാജ്യത്തെ ബാധിച്ചിരിക്കുന്ന യഥാര്‍ത്ഥ ദുരന്തം അസഹിഷ്ണുതയാണെന്നും, മണിപ്പൂര്‍ വിഷയത്തില്‍ ഈ അസഹിഷ്ണുത കൂടുതല്‍  പ്രകടമായെന്നും അദ്ദേഹം പറഞ്ഞു. കെസി വൈഎം ഇടുക്കി രൂപതാ  പ്രസിഡന്റ് ജെറിന്‍ ജെ. പട്ടാംകുളം അധ്യക്ഷത വഹിച്ചു.
 ഡയറക്ടര്‍ ഫാ. ജോസഫ് നടുപടവില്‍, രൂപതാ ജനറല്‍ സെക്രട്ടറി സാം സണ്ണി, ആനിമേറ്റര്‍ സിസ്റ്റര്‍ ലിന്റാ എസ്എബിസ്, വൈസ് പ്രസിഡന്റ് സച്ചിന്‍ സിബി, ഇടുക്കി രൂപതാ മീഡിയ കമ്മീഷന്‍ ഡയറക്ടര്‍ ഫാ. ജിന്‍സ്  കാരക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.  തുടര്‍ന്ന് വിവിധ വൈദികരും സന്യസ്തരും  ഇടുക്കി രൂപതാ കെസിവൈഎം ഭാരവാഹികളും സമരത്തിന് അഭിവാദനം അര്‍പ്പിച്ച് സംസാരിച്ചു. വിവിധ യൂണിറ്റുകളിലായി നൂറുകണക്കിന് യുവജനങ്ങള്‍ ഉപവാസ സമരത്തില്‍ പങ്കുചേര്‍ന്നു. തുടര്‍ന്ന് പ്രതിഷേധ റാലി നടത്തി.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?