പുല്‍പ്പള്ളി: നഷ്ടത്തിലായ തന്റെ റബര്‍ തോട്ടത്തില്‍ റബറിനൊപ്പം കാപ്പിച്ചെടികള്‍ നട്ട് ലാഭം നേടിയതിനൊപ്പം സംസ്ഥാന സര്‍ക്കാരിന്റെ അവാര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ് പുല്‍പ്പള്ളിയിലെ കര്‍ഷകനായ റോയി ആന്റണി. നൂതനമായ കൃഷിരീതികളിലൂടെ ശ്രദ്ധേയനായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ യുവകര്‍ഷകന്‍ ശശിമല, കവളക്കാട്ട് റോയി ആന്റണിക്ക് സര്‍ക്കാരിന്റെ ഈ വര്‍ഷത്തെ കര്‍ഷകോത്തമ അവാര്‍ഡ്. രണ്ടു ലക്ഷം രൂപയും ട്രോഫിയുമടങ്ങുന്നതാണ് അവാര്‍ഡ്. വളരെ ക്കാലത്തെ നിരീക്ഷണങ്ങളിലൂടെ പരമ്പരാഗത കൃഷിരീതികളില്‍നിന്ന് മാറിയുള്ള പരീക്ഷണങ്ങളും പുതുരീതികളുമാണ് റോയിയെ അവാര്‍ഡിന് അര്‍ഹനാക്കിയത്.
ബഹുവിളകൃഷിയില്‍ റോയി നടത്തിയ വിപ്ലവ കരമായ പരീക്ഷണരീതികള്‍ മറ്റു കര്‍ഷകരും അനുകരിക്കാന്‍ തുടങ്ങിയതോടെയാണ് റോയിയുടെ സ്‌റ്റൈല്‍ പ്രശസ്തമായത്. പരമ്പരാഗത കര്‍ഷക കുടുംബാംഗമായ റോയി ചെറുപ്പത്തില്‍ ത്തന്നെ കൃഷി രീതികളെക്കുറിച്ചുള്ള അറിവ് സ്വായത്തമാക്കിയിരുന്നു. വരള്‍ച്ച രൂക്ഷമായ മുള്ളന്‍കൊല്ലി പഞ്ചായത്തിലെ തന്റെ കൃഷിയി ടത്തില്‍ ബഹുവിള കൃഷിയുടെ സാധ്യതകള്‍ പരീക്ഷിക്കുകയായിരുന്നു. അറബിക്കാ ഇനത്തില്‍ നിന്ന് ‘റോയ്‌സ് സെവന്‍ കാപ്പി’ എന്ന ഇനം റോയി വികസിപ്പിച്ചെടുത്തു. കൂടുതല്‍ രോഗപ്രതിരോധ ശേഷിയും വലുപ്പവും ഇവയ്ക്കുണ്ട്. വളരാന്‍ നല്ല തണല്‍ ആവശ്യമുള്ള കാപ്പിച്ചെടികള്‍ തന്റെ റബര്‍ത്തോട്ടത്തില്‍ പരീക്ഷിക്കുകയായിരുന്നു. 100 ശതമാനം വിജയമാണുണ്ടായത്. പത്തേക്കറോളം തോട്ടത്തിലാണ് റബറിനൊപ്പം കാപ്പികൃഷിയും പുരോഗമിക്കുന്നത്.
ചോളം, കാബേജ്, കപ്പ, ഇഞ്ചി, വെള്ളരി, പടവ ലം, കാച്ചില്‍, കൂര്‍ക്ക, മഞ്ഞള്‍, ചേമ്പ്, തുടങ്ങിയ വയുമുണ്ട്. കൂടാതെ താറാവ്, തേനീച്ച, കോഴി, നാടന്‍പശുക്കള്‍, ആട്, മുയല്‍ എന്നിവ കൃഷി ചെയ്യുന്നു. കോവിസ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് റോയി 10 ടണ്‍ കപ്പ സംഭാവന നല്‍കിയത് അക്കാലത്ത് മാധ്യമ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *