കാക്കനാട്: http://www.syromalabarchurch.in എന്ന പേരില്‍ നവീകരിച്ച സീറോമലബാര്‍സഭയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മുപ്പത്തിയൊന്നാമത് സിനഡിന്റെ മൂന്നാമത് സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആല ഞ്ചേരി പ്രകാശനം ചെയ്തു. സഭയുടെ ഇന്റര്‍നെറ്റ് മിഷന്റെ നേതൃത്വത്തില്‍ നിലവില്‍ വന്ന വെ ബ്‌സൈറ്റിന്റെ കാലാനുസൃതമായ നവീകരണം പൂര്‍ത്തിയാക്കി വിശ്വാസികളുടെയും പൊതുസമൂഹ ത്തിന്റെയും ഉപയോഗത്തിനായി പ്രവര്‍ത്തനക്ഷമ മായിരിക്കുകയാണ്.
സീറോമലബാര്‍സഭയെക്കുറിച്ചും സഭയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുമുള്ള വിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്. ഇന്റര്‍നെറ്റ് മിഷന്റെ ചെയര്‍മാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍, വൈസ് ചെയര്‍മാന്‍ മാര്‍ തോമസ് തറയില്‍, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സെബി കൊളങ്ങര എന്നിവരാണ് വെബ്‌സൈറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *