പത്തനംതിട്ട: ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ്‌ലാന്‍ഡിംഗ് ദൗത്യം വിജയിച്ചപ്പോള്‍ ആരാലും അറിയപ്പെടാന്‍ ആഗ്രഹിക്കാതെ ദൈവത്തിന് കൃതജ്ഞത അര്‍പ്പിക്കുകയാണ് പത്തനംതിട്ട മൈലപ്രാ കുമ്പഴവടക്ക് മണിപ്പറമ്പില്‍ എബിന്‍ തോമസ്. ചന്ദ്രയാന്‍ മൂന്നിന്റെ സോഫ്റ്റ്‌ലാന്‍ഡിംഗ് എഞ്ചിനീയറിങ്ങ് വിഭാഗത്തില്‍ എഞ്ചിനീയറാണ് എബിന്‍. റോക്കറ്റിന്റെ മൂന്ന് ഡിസൈനര്‍മാരില്‍ ഒരാളും.
പത്തനംതിട്ട മൈലപ്രാ തിരുഹൃദയ മലങ്കര കത്തോലിക്കാ ഇടവകയില്‍ മണിപ്പറമ്പില്‍ തോമസ് എബ്രഹാമിന്റെയും അനു തോമസിന്റെയും മകനാണ് മുപ്പതുകാരനായ എബിന്‍. തോമസ് എബ്രഹാം കൊച്ചിന്‍ നേവല്‍ ബേസിലെ ഉദ്യോഗസ്ഥനാണ്. അനു തോമസ് മൈലപ്രാ സേക്രഡ് ഹാര്‍ട്ട് ഹൈസ്‌കൂളിലെ റിട്ട. അധ്യാപികയും. എബിന്‍ ഇടവകയില്‍ അള്‍ത്താര ശുശ്രൂഷകനായിരുന്നു. അതോടൊപ്പം മതബോധനക്ലാസുകളിലും സജീവം. പത്താംക്ലാസുവരെ പത്തനംതിട്ട ഹോളി ഏഞ്ചല്‍സ് സ്‌കൂളിലും പ്ലസ്ടുവിന് ആനക്കല്ല് സെന്റ് ആന്റണീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലുമായിരുന്നു പഠിച്ചത്.
പിന്നീട് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സ്‌പേയ്‌സ് സയന്‍സ് ആന്റ് ടെക്‌നോളജിയില്‍ സ്‌കോളര്‍ഷിപ്പോടെ പഠിച്ചു. ഇരുപത്തിയൊന്നാം വയസില്‍ ഐഎസ്ആര്‍ഒയില്‍ ജോലിയില്‍ പ്രവേശിച്ചു. ഭാര്യ മെറിന്‍ എലിസബത്ത് ജോര്‍ജ് കേരള സര്‍വകലാശാലയില്‍ ഗവേഷണ വിദ്യാര്‍ത്ഥിനിയാണ്. റിട്ട. ഡിജിപി ഡോ. അലക്‌സാണ്ടര്‍ ജേക്കബിന്റെ സഹോദരീപുത്രിയാണ് മെറിന്‍. എബിന്റെ മാതാവ് അനു തോമസ് കൊട്ടാരക്കര മണികെട്ടിയവീട്ടില്‍ കുടുംബാംഗവും അതോടൊപ്പം മാവേലിക്കര ബിഷപ് ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസിന്റെ പിതൃസഹോദരീ പുത്രിയുമാണ്. എബിന് ഒരു സഹോദരികൂടിയുണ്ട്. എറണാകുളത്ത് റെയില്‍വേയില്‍ സ്റ്റേഷന്‍ മാസ്റ്റര്‍ ട്രെയിനിങ്ങ് പൂര്‍ത്തിയാക്കുന്ന മേഘാ സാറാ തോമസ്.
Leave a Comment
Your email address will not be published. Required fields are marked with *