Follow Us On

08

September

2024

Sunday

ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുന്നു

ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള ഒഴുക്ക് വര്‍ധിക്കുന്നു

ഇംഗ്ലണ്ടില്‍ കത്തോലിക്കാ സഭയിലേക്കുള്ള വിശ്വാസികളുടെ ഒഴുക്ക് വര്‍ധിക്കുന്നതായി ഓക്‌സ്‌ഫോര്‍ഡ് ഒറട്ടറി റിപ്പോര്‍ട്ട് ചെയ്യുന്നു. കത്തോലിക്കാ വിശ്വാസം സ്വീകരിക്കാന്‍ ആഗ്രഹിക്കുന്ന മുതിര്‍ന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്നും അതിനാനുപാതികമായി സഭയിലെ ക്രമീകരണങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സത്യസഭയിലേക്കുള്ള ഈ പ്രവാഹം മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇക്കാലത്ത് അധികരിക്കുകയാണ്.

കത്തോലിക്കാസഭയില്‍ വിശ്വാസം ഏറ്റുപറഞ്ഞ് മാമോദീസ സ്വീകരിക്കാന്‍ കടന്നുവരുന്നവരെ കൃത്യമായി പരിശീലിപ്പിക്കാനും മാര്‍ഗനിര്‍ദേശങ്ങള്‍ നല്കാനും പ്രത്യേക ക്ലാസുകള്‍ ആരംഭിക്കേണ്ടതുണ്ടെന്നും ആഴ്ചതോറുമുള്ള ക്ലാസുകളും ഫോര്‍മേഷനും ക്രമീകരിക്കണമെന്നും റിപ്പോര്‍ട്ട് ഓര്‍മപ്പെടുത്തി.

ദൈവകൃപയാല്‍ മുന്‍ വര്‍ഷങ്ങളില്‍ കണ്ടതിലും കൂടുതല്‍ ആളുകള്‍ കത്തോലിക്കാ സഭയില്‍ സത്യത്തിന്റെ പൂര്‍ണ്ണത കണ്ടെത്തുന്നുവെന്ന് വെബ്‌സൈറ്റില്‍ രേഖപ്പെടുത്തുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?