Follow Us On

24

November

2024

Sunday

പ്രണയബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നു

പ്രണയബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നു

നിഷ്‌ക്കളങ്കമായ പ്രണയബന്ധങ്ങള്‍ക്കു പകരം അസൂയാപരമായ ബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന് ‘കുട്ടികളെ സംരക്ഷിക്കുക ‘ -SAVE THE CHILDREN-എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍ എടുത്തു പറയുന്നു.

വാലന്റെയിന്‍സ് ദിനാഘോഷങ്ങള്‍ക്കു മുന്നോടിയായി കൗമാരക്കാരുടെ ഇടയില്‍-കോള്‍ ഇറ്റ് വയലെന്‍സ് (CALL IT VIOLENCE) എന്ന പേരില്‍ നടത്തിയ സാമൂഹിക പഠനാനന്തരം, ‘കുട്ടികളെ സംരക്ഷിക്കുക ‘ എന്ന സംഘടന പുറത്തിറക്കിയ പത്രക്കുറിപ്പില്‍, നിഷ്‌ക്കളങ്കമായ പ്രണയബന്ധങ്ങള്‍ക്കു പകരം അസൂയാപരമായ ബന്ധങ്ങള്‍ കൗമാരക്കാരില്‍ അക്രമവാസന വര്‍ധിപ്പിക്കുന്നുവെന്ന് എടുത്തു പറയുന്നു. നിര്‍ബന്ധിത ഫോണ്‍ സംഭാഷണങ്ങള്‍ മുതല്‍, ആക്രമണാത്മക മനോഭാവം വരെ പ്രണയബന്ധങ്ങളില്‍ ഉള്‍പ്പെടുന്നതായി കുട്ടികള്‍ പ്രതികരിച്ചു.

പ്രണയ ബന്ധങ്ങളില്‍ ഉടലെടുക്കുന്ന അവിശ്വസ്തതയും, അസൂയയും ലൈംഗിക അതിക്രമങ്ങള്‍ക്കു കാരണമായി യുവാക്കള്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്നുണ്ടാകുന്ന അക്രമാസക്തമായ പ്രവര്‍ത്തനങ്ങളില്‍ ഭീഷണിപ്പെടുത്തലും, അനുവാദമില്ലാതെയുള്ള വീഡിയോ ചിത്രീകരണവും, ശാരീരികമായ പീഡനങ്ങളുമെല്ലാം ഉണ്ടാകുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വിവരവും പഠനം പുറത്തു വിടുന്നു.

പ്രണയബന്ധങ്ങളില്‍ തുടക്കത്തില്‍ തന്നെയുണ്ടാകുന്ന ലൈംഗീകബന്ധങ്ങളും, തുടര്‍ന്ന് നിരസിക്കുമ്പോള്‍ സൃഷ്ടിക്കപ്പെടുന്ന അസ്വാരസ്യങ്ങളും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നതായും പഠനങ്ങള്‍ സൂചിപ്പിക്കുന്നു. പ്രണയബന്ധങ്ങള്‍, ഉത്ഭവദശയിലുള്ള സന്തോഷങ്ങള്‍ക്കു ശേഷം, ജീവിതത്തിന്റെ യാഥാര്‍ഥ്യങ്ങളിലേക്കു കടക്കുമ്പോള്‍ ചങ്ങലക്കിട്ട അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതായുമാണ് യുവാക്കള്‍ പ്രതികരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?