Follow Us On

19

September

2024

Thursday

മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളുമായി ഈ ഇടവക ഈസ്റ്ററിന് ഒരുങ്ങുകയാണ്

മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിളുമായി ഈ ഇടവക ഈസ്റ്ററിന് ഒരുങ്ങുകയാണ്

തൃശൂര്‍: ഈസ്റ്ററിന് ഒരുക്കമായി വലിയ നോമ്പില്‍ മൂന്ന് മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്തുപ്രതി ശ്രദ്ധേയമാകുന്നു. വടക്കേ കാരമുക്ക് സെന്റ് ആന്റണീസ് ഇടവകയിലെ വിശ്വാസികള്‍ സ്വന്തം കൈപ്പടയില്‍ മൂന്നു മണിക്കൂര്‍ക്കൊണ്ട് തയാറാക്കിയ ബൈബിളാണ് ഇപ്പോള്‍ എല്ലാവരുടെയും ശ്രദ്ധ ആകര്‍ഷിക്കുന്നത്.

10 വയസ്സിനും 75 വയസിനും ഇടയിലുള്ള 350 പേര്‍ മൂന്ന് മണിക്കൂര്‍ ദൈവാലയത്തില്‍ ഒരുമിച്ചുകൂടിയാണ് പഴയ നിയമവും പുതിയ നിയമവും ഉള്‍കൊള്ളിച്ചുകൊണ്ടുള്ള സമ്പൂര്‍ണ കയ്യെഴുത്ത് ബൈബിള്‍ തയാറാക്കിയത്.

ബൈബിള്‍ പാരായണ മാസം ആയിരുന്ന ഡിസംബറില്‍ ഇടവകയിലെ സെന്റ് ജോസഫ് കുരിശുപള്ളിയില്‍ വച്ച് ഒരു മണിക്കൂര്‍ സമയം കൊണ്ട് ഇരുന്നൂറോളം വിശ്വാസികള്‍ ചേര്‍ന്ന് സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണം നടത്തിയിരുന്നു. ഇതില്‍ നിന്നും ലഭിച്ച പ്രചോദനമാണ് സമ്പൂര്‍ണ്ണ ബൈബിള്‍ കയ്യെഴുത്ത് പ്രതി തയാറാക്കാനുള്ള ഊര്‍ജ്ജം ആയതെന്ന് ഇടവക വികാരി ഫാ. പ്രതീഷ് കല്ലറക്കല്‍ പറഞ്ഞു.

ചെറിയ കുട്ടികളും യുവജനങ്ങളും മുതിര്‍ന്നവരും പ്രായമായവരും ഒരുമനസോടെ ഒത്തുചേര്‍ന്നതാണ് ഇത്രയും വലിയ ഒരു ഉദ്യമത്തിന്റെ വിജയത്തിന്റെ കാരണമെന്ന് മതബോധന പ്രധാന അധ്യാപകന്‍ സെല്‍വിന്‍ മാസ്റ്റര്‍ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?