തൃശൂര്‍: കമ്മ്യൂണിറ്റി ഡെവലപ്മെന്റ് ഇനിഷ്യേറ്റീവിന്റെ ഭാഗമായി നാഷണല്‍ എന്‍ജിഒ ഫെഡറേഷനും തൃശൂര്‍ അതിരൂപതയുടെ സാമൂഹ്യക്ഷേമ വിഭാഗമായ സാന്ത്വനവുമായി സഹകരിച്ച് 50% സാമ്പത്തിക സഹായത്തോടെ പ്ലസ് ടു മുതല്‍ പ്രൊഫഷണല്‍ കോഴ്സുകള്‍ വരെ പഠിക്കുന്ന തൃശൂരിലെ 141 വിദ്യാര്‍ത്ഥികള്‍ക്ക് ലാപ്ടോപ്പുകള്‍ വിതരണം ചെയ്തു.
സെന്റ് തോമസ് കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ തൃശൂര്‍ അതിരൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് ലാപ്ടോപ്പ് വിതരണം ഉദ്ഘാടനം ചെയ്തു. നാഷണല്‍ എന്‍ജിഒ കോണ്‍ഫെഡറേഷന്‍ തൃശൂര്‍ ജില്ലാ സെക്രട്ടറി മുഹമ്മദ് സഫീര്‍ അധ്യക്ഷനായിരുന്നു.
കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. മാര്‍ട്ടിന്‍ കൊളംബ്രത്ത്, സാന്ത്വനം അസോസിയേറ്റ് ഡയറക്ടര്‍ റവ. ഡോ. ജോസ് വട്ടക്കുഴി, അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ഡിക്സണ്‍ കൊളംബ്രത്ത് എന്നിവര്‍ പ്രസംഗിച്ചു.
ലാപ്ടോപ്പ് വിതരണത്തിന് സെന്റ് തോമസ് കോളേജ് മാനേജര്‍ ഫാ. ബിജു പാണേങ്ങാടനും സാന്ത്വനം ഡയറക്ടര്‍ ഫാ. ജോയ് മൂക്കനും നേതൃത്വം നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *