Follow Us On

01

July

2025

Tuesday

ഫാ. ജോഹന്നാസ് ഗോരന്റ്‌ല ഒ.സി.ഡി. കുര്‍ണൂല്‍ ബിഷപ്‌

ഫാ. ജോഹന്നാസ് ഗോരന്റ്‌ല ഒ.സി.ഡി. കുര്‍ണൂല്‍ ബിഷപ്‌

ന്യൂഡല്‍ഹി: ആന്ധ്രാപ്രദേശിലെ കുര്‍ണൂല്‍ രൂപതയുടെ ആറാമത്തെ ബിഷപ്പായി ഫ്രാന്‍സിസ് മാര്‍പാപ്പ ഫാ. ജോഹന്നാസ് ഗോരന്റ്‌ല ഒ.സി.ഡി.യെ നിയമിച്ചു.

അദ്ദേഹത്തിന്റെ 50ാം ജന്മദിനത്തിലാണ് നിയമന പ്രഖ്യാപനം നടന്നതെന്ന പ്രത്യേകതയുമുണ്ട്. നിലവില്‍ റോമിലെ കൊളീജിയോ തെരേസിയാനത്തിന്റെ റെക്ടറാണ് അദ്ദേഹം.

1974 ഫെബ്രുവരി 27ന് വിജയവാഡ രൂപതയിലെ നവാബു പേട്ടയിലാണ് അദ്ദേഹം ജനിച്ചത്. ആലുവയിലെ സേക്രഡ് ഹാര്‍ട്ട് ഫിലോസഫിക്കല്‍ കോളേജില്‍ ഫിലോസഫിയും റോമിലെ പൊന്തിഫിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി തെരേസിയാനത്തില്‍ ദൈവശാസ്ത്രവും പഠിച്ചു. 2002 ജനുവരി 10 ന് ഖമ്മമിലെ തള്ളടയില്‍ വച്ച് വൈദികനായി അഭിഷിക്തനായി.

ഖമ്മം കല്ലൂരില്‍ അസിസ്റ്റന്റ് ഇടവക വികാരിയായി സേവനമനുഷ്ഠിച്ചു. തുടര്‍ന്ന് റോമിലെ ബിബ്ലിക്കത്തില്‍ നിന്ന് വിശുദ്ധ ഗ്രന്ഥത്തില്‍ ലൈസന്‍സ് നേടിയ അദ്ദേഹം പൊന്തിഫിക്കല്‍ ഗ്രിഗോറിയന്‍ സര്‍വകലാശാലയില്‍ നിന്ന് ബൈബിള്‍ ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടി.

സഭയുടെ ആന്ധ്രാ പ്രോവിന്‍സിന്റെ പ്രൊവിന്‍ഷ്യലായും ഒസിഡി ഇന്റര്‍ പ്രൊവിന്‍ഷ്യല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സെക്രട്ടറിയായും ഖമ്മം രൂപതയുടെ കണ്‍സള്‍ട്ടറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

കളമശ്ശേരി ജ്യോതിര്‍ഭവനിലും ഖമ്മം സെന്റ് ജോസഫ്‌സ് മേജര്‍ സെമിനാരിയിലും വിസിറ്റിംഗ് പ്രൊഫസറായിരുന്നു. ആന്ധ്രാപ്രദേശ് റിലീജിയസ് കോണ്‍ഫ്രന്‍സ് പ്രസിഡന്റായും എപിബിസി കമ്മീഷന്‍ ഫോര്‍ കാത്തലിക് എഡ്യൂക്കേഷന്റെ വൈസ് ചെയര്‍മാനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.

2015 – 2021 കാലയളവില്‍, റോമില്‍ കോണ്‍ഗ്രിഗേഷന്റെ ഡിഫിനിറ്റര്‍ ജനറലായും അദ്ദേഹം സേവനമനുഷ്ഠിച്ചുണ്ട്.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?