പാലാ: വൈദികന് നേരെ യുവാക്കളുടെ ആക്രമണമുണ്ടായ പൂഞ്ഞാര്‍ സെന്റ് മേരീസ് ഫൊറോന ദൈവാലത്തിന്റെ അഡ്മിനിട്രേറ്ററായി ഫാ. തോമസ് പനക്കക്കുഴിയെ പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിയമിച്ചു.
മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നേതൃത്വത്തില്‍ കൂടിയ യോഗമാണ് അഡ്മിനിസ്‌ട്രേറ്റര്‍ ഭരണത്തിന് തീരുമാനിച്ചത്. നിലവിലെ വികാരിക്ക് പ്രയാധിക്യം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നു.
വൈദികനെ ആക്രമിച്ച സംഭവത്തില്‍ സഭ പ്രതിഷേധം ഉയര്‍ത്തുന്നതിനിടെയാണ് പുതിയ നിയമനം. വൈദികനു നേരെ നടന്ന സാമൂഹ്യവിരുദ്ധ അക്രമങ്ങളെ ശക്തമായി നേരിടാനാണ് രൂപതയുടെ തീരുമാനം.
Leave a Comment
Your email address will not be published. Required fields are marked with *