മാനന്തവാടി: ഓരോ സ്ത്രീയും അവരുടെ കഴിവുകള്‍ തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണമെന്നും സ്ത്രീകള്‍ കാലത്തിനൊത്തു മാറണമെന്നും ബിഷപ് മാര്‍ ജോസ് പൊരുന്നേടം. കേരള സോഷ്യല്‍ സര്‍വീസ് ഫോറം, വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി, കേരള സോഷ്യല്‍ സര്‍വീസ് ഫോറം എന്നിവയുടെ നേതൃത്വത്തില്‍ വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ നടത്തിയ അന്താരാഷ്ട്ര വനിതാ ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദര്‍ശന്‍ പ്രസിഡന്റ് റാണി ചാക്കോ അധ്യക്ഷത വഹിച്ചു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം സംസ്ഥാനത്ത് 32 രൂപകളില്‍ ഏറ്റവും നല്ല സംരംഭകര്‍ക്കുവേണ്ടി ഏര്‍പ്പെടുത്തിയ അവാര്‍ഡ് മാര്‍ ജോസ് പൊരുന്നേടം വിതരണം ചെയ്തു. കേരള സോഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി.
വയനാട് സോഷ്യല്‍ സര്‍വീസ് സൊസൈറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജിനോജ് പാലത്തടത്തില്‍, ജോസ് പി.എ, സെബാസ്റ്റ്യന്‍ പാലംപറമ്പില്‍, ജെസി റെജി, പ്രമീള ജോര്‍ജ്, മാനന്തവാടി മുനിസിപ്പല്‍ കൗണ്‍സിലര്‍ ആലീസ് എന്നിവര്‍ പ്രസംഗിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *