Follow Us On

27

July

2025

Sunday

മന്ത്രവാദത്തിലൂടെ സാത്താന്‍ മനുഷ്യനില്‍ ആവസിക്കുന്നതെങ്ങനെ: പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. ആല്‍ബര്‍ട്ടോ വിശദീകരിക്കുന്നു.

മന്ത്രവാദത്തിലൂടെ സാത്താന്‍ മനുഷ്യനില്‍ ആവസിക്കുന്നതെങ്ങനെ: പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. ആല്‍ബര്‍ട്ടോ വിശദീകരിക്കുന്നു.

ഭൗതികനേട്ടങ്ങള്‍ക്കും ആവശ്യങ്ങള്‍ക്കുംവേണ്ടിയാണ് പലരും മന്ത്രവാദത്തിന് പിന്നാലെ പോകുന്നത്. എന്നാല്‍ മനുഷ്യരെ വഞ്ചിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ സാത്താന്‍ അവലംബിക്കുന്ന എളുപ്പമാര്‍ഗമാണ് മന്ത്രവാദമെന്ന് പ്രമുഖ ഭൂതോച്ചാടകന്‍ ഫാ. ആല്‍ബര്‍ട്ടോ മെഡെല്‍ വ്യക്തമാക്കി.
മന്ത്രവാദങ്ങള്‍ക്ക് ശക്തിയുണ്ടെന്നും, അവ ഫലിക്കുമെന്നും മനുഷ്യരെ വിശ്വസിപ്പിക്കുവാന്‍ സാത്താന്‍ മനുഷ്യരുടെ അജ്ഞതയും അന്ധവിശ്വാസവും മുതലെടുക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. തനിക്ക് അതിമാനുഷിക ശക്തികളുണ്ടെന്ന് മനുഷ്യനെക്കൊണ്ട് വിശ്വസിപ്പിക്കുവാനുള്ള സാത്താന്റെ കുടിലതയാണിത്. അത് യഥാര്‍ത്ഥമല്ല.

കാരണം ദൈവത്തെ ജയിക്കുവാനോ, അവിടുത്തെ മറികടക്കുവാനോ ഉള്ള ഒരു ആഗ്രഹമാണ് മന്ത്രവാദങ്ങളില്‍ പ്രകടമാകുന്നത്. അത് ദൈവത്തിന്റെ പത്തു കല്‍പ്പനകളിലെ ആദ്യകല്‍പ്പനക്ക് എതിരാണ് എന്ന ശക്തമായ മുന്നറിയിപ്പും അദേഹം നല്കുന്നുണ്ട്. ദൈവത്തെയും, ദൈവീക പരിപാലനയെയും  മന്ത്രവാദം നിഷേധിക്കുന്നതിനാലും അത് ഒന്നാം പ്രമാണത്തിന് എതിരാണെന്നും മന്ത്രവാദത്തിന് പിന്നാലെപോകുന്നവരുടെയും അവരുടെ കുടുംബത്തിന്റെയും ദുസ്ഥിതിക്ക് അത് വഴിതെളിക്കുമെന്നും ഫാ ആല്‍ബര്‍ട്ടോ ഓര്‍മിപ്പിക്കുന്നു. കാരണം മന്ത്രവാദം ഉള്‍പ്പെടെയുള്ള പ്രവര്‍ത്തികള്‍ക്ക് പിന്നാലെ പോകുന്നവര്‍ തന്റെ ജീവിതം സാത്താനായി തുറന്നു നല്‍കുകയാണെന്നും, സാത്താന്‍ ഒരിക്കലും മനുഷ്യന്റെ നന്മ ആഗ്രഹിക്കുന്നില്ലെന്നും മനുഷ്യരെ നശിപ്പിക്കുയാണ് അവന്റെ തന്ത്രമെന്നും ഭൂതോച്ചാടകന്‍ വ്യ്ക്തമാക്കി.

മന്ത്രവാദങ്ങള്‍ വഴി മനുഷ്യന്‍ ക്രമേണ തന്റെ ജീവിതം സാത്താന്റെ പ്രവര്‍ത്തികള്‍ക്കായി തുറന്നു നല്‍കുകയാണ് ചെയ്യുക. അപ്രകാരം അവന്‍ അവരുടെ ജീവിതത്തിലും അവര്‍ക്കുള്ളതിലും ആവസിച്ച് അധികാരം ഉറപ്പിക്കുകയും അവനിഷ്ടമുള്ളതുപോലെ ചെയ്യുകയും ചെയ്യും. ഒടുവില്‍ സകലതും നശിപ്പിച്ച്, ആത്മാവിനെ നിത്യനരകത്തിലേക്ക് വലിച്ചിഴക്കും. അതാണ് അവന്റെ ലക്ഷ്യം.  നിരന്തര കുമ്പസാരം, വിശുദ്ധ കുര്‍ബാനയിലെ സമ്പൂര്‍ണ്ണ പങ്കാളിത്തം, പ്രാര്‍ത്ഥനാ ജീവിതം എന്നിവയാണ് അന്ധവിശ്വാസത്തെ മറികടക്കുവാനും ദൈവത്തോട് വിശ്വസ്തരായിരിക്കുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമെന്നും ഫാ. ആല്‍ബര്‍ട്ടോ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?