ഭുവനേശ്വര്‍,(ഒഡീഷ): വനിതാദിനത്തില്‍ വനിതാശാക്തീകരണവും ലിംഗസമത്വവും പരിപോഷിപ്പിക്കുക എന്ന ലക്ഷ്യവുമായി ഭുവനേശ്വറിലെ സാലിയ സാഹി സ്ലമ്മിലെ മാ വേളാങ്കണ്ണി മാസ് സെന്ററില്‍ സെമിനാര്‍ സംഘടിപ്പിച്ചു.
കട്ടക് ഭുവനേശ്വര്‍ ആര്‍ച്ചുബിഷപ് ജോണ്‍ ബറുവ മുഖ്യകാര്‍മ്മികത്വം വഹിച്ച ദിവ്യബലിയോടെയാണ് സമ്മേളനം ആരംഭിച്ചത്. തന്റെ അതിരൂപതയിലുള്ള എല്ലാ വനിതകളുടെയും ശാക്തീകരണമാണ് തന്റെ ലക്ഷ്യമെന്നും സഭയുടെയും സമൂഹത്തിന്റെയും സമസ്തമേഖലകളിലും അവരുടെ സജീവമായ പങ്കാളിത്തമാണ് താന്‍ പ്രോത്സാഹിപ്പിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ഒഡീഷയിലെ സെന്റ് വിന്‍സന്റ് കത്തീഡ്രല്‍ ഇടവകയിലെ വിവിധ മാസ് സെന്ററുകളില്‍ നിന്നുളള 500-ഓളം വനിതകള്‍ സെമിനാറില്‍ പങ്കെടുത്തു. പരിപാടിയില്‍ പങ്കെടുത്തവരിലധികവും 2008 ലെ കലാപകാലത്ത് നഗരത്തില്‍ കുടിയേറിയവരായിരുന്നു.
വര്‍ഷം തോറുമുള്ള ആചരണം കൊണ്ടു മാത്രം വനിതകള്‍ക്ക് സമത്വമുണ്ടെങ്കില്ലെന്ന് അതിരൂപത കമ്മീഷന്‍ ഫോര്‍ വിമന്‍ സെക്രട്ടറി സിസ്റ്റര്‍ സുജാത ജെന അഭിപ്രായപ്പെട്ടു. ഭരണഘടന അനുശാസിക്കുന്ന സമത്വം പോലും ലംഘിക്കുന്ന കാഴ്ചയാണ് നാം സമൂഹത്തില്‍ കാണുന്നതെന്നും സിസ്റ്റര്‍ സുജാത സൂചിപ്പിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *