Follow Us On

09

June

2025

Monday

അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു

അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി; പ്രതിഷേധം ഉയരുന്നു
തൃശൂര്‍: ഹയര്‍ സെക്കന്ററി പരീക്ഷ മൂല്യനിര്‍ണ്ണയ ക്യാമ്പ് ചുമതലയുള്ള അധ്യാപകര്‍ക്ക് ഈസ്റ്റര്‍ ദിനത്തിലും ഡ്യൂട്ടി നല്‍കിയതില്‍ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് തൃശൂര്‍ അതിരൂപതാ സമിതി പ്രതിഷേധിച്ചു. ഈസ്റ്റര്‍ ദിനത്തിലെ ഹയര്‍ സെക്കന്ററി മൂല്യനിര്‍ണ്ണയ ക്യാമ്പ് മാറ്റിവെക്കണമെന്ന് ടീച്ചേഴ്‌സ് ഗില്‍ഡ് അതിരൂപത സമിതി ആവശ്യപ്പെട്ടു.
ക്രൈസ്തവരുടെ ഏറ്റവും വലിയ ആഘോഷമായ ഈസ്റ്റര്‍ ദിനത്തില്‍ അധ്യാപകര്‍ക്ക് ഡ്യൂട്ടി നല്‍കിയത് അംഗീകരിക്കാനാവില്ല. എസ്എസ്എല്‍സി പരീക്ഷ മൂല്യനിര്‍ണ്ണയം ഏപ്രില്‍ മൂന്നി നാണ് ആരംഭിക്കുന്നത്. എസ്എസ്എല്‍സിക്ക് ശേഷം ഫല പ്രഖ്യാപനം നടത്തുന്ന ഹയര്‍ സെക്കന്ററിയുടെ മൂല്യനിര്‍ണ്ണയം മാര്‍ച്ച് 31-ന് ഈസ്റ്റര്‍ ദിനത്തില്‍ ആരംഭിക്കാനുള്ള നീക്കം ക്രൈസ്തവ സമൂഹത്തോടുള്ള വെല്ലുവിളിയാ ണെന്ന് യോഗം അഭിപ്രായപ്പെട്ടു.
തൃശൂര്‍ അതിരൂപതാ കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ് പ്രസിഡന്റ് എ.ഡി സാജു അധ്യക്ഷത വഹിച്ച യോഗം അതിരൂപത ഡയറക്ടര്‍ ഫാ.ജോയ് അടമ്പുകുളം ഉദ്ഘാടനം ചെയ്തു. ജോഫി സി. മഞ്ഞളി, എന്‍.പി ജാക്‌സന്‍, പി.ഡി ആന്റോ , ബിജു ആന്റണി. മര്‍ഫിന്‍ ടി. ഫ്രാന്‍സിസ്, സി.സി ബെസി, കെ.ജെ സെബി, ലിന്‍സന്‍ പുത്തൂര്‍ എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?