Follow Us On

27

November

2024

Wednesday

ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണം

ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണം
കോട്ടപ്പുറം: സമകാലിക സമൂഹത്തില്‍ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന് ലത്തീന്‍ സമുദായം രാഷ്ട്രീയ സമ്മര്‍ദ്ദശക്തിയായി മാറണമെന്ന് ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. ജെ.ബി കോശി കമ്മീഷന്‍ ശുപാര്‍ശകര്‍ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിക്കുന്ന ആയിരം പ്രചാരണ യോഗങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം കോട്ടപ്പുറം വികാസില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
പ്രശ്‌നാധിഷ്ഠിതമായ നിലപാട് കൈക്കൊള്ളുന്നതിന്റെ ഭാഗമായി എല്ലാ യൂണിറ്റുകളിലും സമുദായം നേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുമെന്ന് മുഖ്യപ്രഭാഷണം നടത്തിയ സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെറി ജെ. തോമസ് പറഞ്ഞു. പ്രശ്‌നങ്ങളോട് അധികാര കേന്ദ്രങ്ങളും മുന്നണികളും കൈക്കൊള്ളുന്ന നിലപാടുകളുടെ അടിസ്ഥാനത്തില്‍ തുടര്‍ചര്‍ച്ചകള്‍ ഉണ്ടാകും.  ജെ. ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
അനില്‍ കുന്നത്തൂര്‍ അധ്യക്ഷത വഹിച്ചു. മോണ്‍. റോക്കി റോബിന്‍, ബിജു ജോസി, ജോണ്‍സണ്‍ മങ്കുഴി, സേവ്യര്‍ പടിയില്‍, ഷൈജ ആന്റണി , ഇ. ഡി ഫ്രാന്‍സിസ്, അലക്‌സ് താളുപ്പാടത്ത്, ജോണ്‍സന്‍ വാളൂര്‍, സേവ്യര്‍ പടിയില്‍, ഷൈജ ആന്റണി, ജോണ്‍സന്‍ വാളൂര്‍ മുതലായവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?