Follow Us On

26

November

2024

Tuesday

കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി സാന്‍ജോ മീറ്റ്

കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി സാന്‍ജോ മീറ്റ്
കോട്ടപ്പുറം: വിവാഹം കഴിഞ്ഞ് 10 വര്‍ഷം വരെ പൂര്‍ത്തിയാക്കിയ കോട്ടപ്പുറം രൂപതയിലെ ദമ്പതികള്‍ക്കായി നടത്തിയ ഏകദിന പരിശീലന ക്യാമ്പ് ‘സാന്‍ജോ മീറ്റ്  2024’  കോട്ടപ്പുറം  രൂപതാധ്യക്ഷന്‍ ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍ ഉദ്ഘാടനം ചെയ്തു.
വിവാഹ ജീവിതത്തിലെ തകര്‍ച്ചകള്‍ കൂടിക്കൊണ്ടിരിക്കുന്ന ഈ കാല ഘട്ടത്തില്‍ വിവാഹത്തിന് ശേഷമുള്ള കൂടിവരവ് കുടുംബങ്ങളുടെ കെട്ടുറപ്പ് സാധ്യമാക്കുമെന്ന് ഡോ. പുത്തന്‍വീട്ടില്‍ പറഞ്ഞു.
കോഴിക്കോട് ഡിസ്ട്രിക്ട് ആന്‍ഡ് സെഷന്‍ ജഡ്ജി മോഹന്‍ ജോര്‍ജ് വിശിഷ്ട അതിഥിയായിരുന്നു. കെ ആര്‍എല്‍സിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ഏ. ആര്‍. ജോണ്‍, ഫാമിലി കമ്മീഷന്‍ ഡയറക്ടര്‍ ഫാ. നിമേഷ് അഗസ്റ്റിന്‍ കാട്ടാശേരി  എന്നിവര്‍ പ്രസംഗിച്ചു.
ബ്ര. ബേബിച്ചന്‍, ഡോ. ഫിന്റോ ഫ്രാന്‍സിസ്, അഡ്വ. വിന്‍സന്റ് ജോസഫ് എന്നിവര്‍ ക്ലാസ് നയിച്ചു. സമാപന സമ്മേളനത്തില്‍ കോട്ടപ്പുറം രൂപത വികാരി ജനറല്‍ മോണ്‍. റോക്കി റോബി കളത്തില്‍ സന്ദേശം നല്‍കി. രൂപത ചാന്‍സിലര്‍ ഫാ. ഷാബു  കുന്നത്തൂര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാമ്മികത്വം വഹിച്ചു. കോട്ടപ്പുറം രൂപതയിലെ വിവിധ ഇടവകകളില്‍ നിന്നുള്ള ദമ്പതികള്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?