Follow Us On

26

November

2024

Tuesday

പാത്രീസ് കോര്‍ദേ ഉദ്ഘാടനം ചെയ്തു

പാത്രീസ് കോര്‍ദേ ഉദ്ഘാടനം ചെയ്തു
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത പിതൃവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന  കുടുംബനാഥന്മാര്‍ക്കുള്ള പരിശീലന പരിപാടിയായ പാത്രീസ് കോര്‍ദേ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ ഉദ്ഘാടനം ചെയ്തു. കുടുംബനാഥന്മാരുടെ ആത്മീയ ഭൗതിക ഉന്നമനത്തിന് പിതൃവേദി നേതൃത്വം കൊടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
രൂപതാ വികാരി ജനറല്‍ ഫാ. ബോബി അലക്സ് മണ്ണംപ്ലാക്കല്‍ മാര്‍ പൗവത്തില്‍ അനുസ്മരണ പ്രഭാഷണം നടത്തി. പ്രഫ. ബിനോ പെരുന്തോട്ടം ക്ലാസുകള്‍ നയിച്ചു. ഫാ. മാത്യു ഓലിക്കല്‍, ഫാ. ബിബിന്‍ പുളിക്കല്‍, ഡോ. സാജു  കൊച്ചുവീട്ടില്‍, ഡോ. ജൂബി മാത്യു എന്നിവര്‍ പ്രസംഗിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?