ബൈബിളിന്റെ പല പുസത്കങ്ങളും മനഃപാഠമാക്കിയതിലൂടെ പ്രശസ്തനാണ് ‘ബൈബിള്‍ മെമ്മറി മാന്‍’ എന്ന അപരനാമത്തിലറിയപ്പെടുന്ന പ്രഫസര്‍ ടോം മേയര്‍. കാലിഫോര്‍ണിയയിലെ ശാസ്താ ബൈബിള്‍ കോളേജിലെ പ്രഫസറായ ടോം രചിച്ച പുസ്തകമാണ് ‘പുരാവസ്തുഗവേഷണവും ബൈബിളും: ബൈബിളിന് ജീവന്‍ നല്‍കുന്ന അമ്പത് അതിശയകരമായ കണ്ടെത്തലുകള്‍’ എന്ന പുസ്തകം.
ബൈബിള്‍ ശരിയാണെന്ന് സമര്‍ത്ഥിക്കാന്‍ പുരാവസ്തുഗവേഷണത്തിലൂടെ കണ്ടെത്തുന്ന തെളിവുകളുടെ ആവശ്യമില്ലെന്നും എന്നാല്‍ മതേതര ലോകത്ത് ബൈബിളിനുള്ള ആധികാരികത ഉറപ്പാക്കാന്‍ വിശ്വാസികള്‍ക്ക് ഈ കണ്ടെത്തലുകള്‍ ഉപയോഗിക്കാമെന്നും പ്രഫസര്‍ ടോം മേയര്‍ പറയുന്നു.
ഉദാഹരണത്തിന് ദാവീദ്, ഏശയ്യ, ഹെസക്കിയ തുടങ്ങി ബൈബിളില്‍ പറയുന്ന 50-ലധികം ആളുകളുടെ പേരുകള്‍ ആലേഖനം ചെയ്ത പുരാവസ്തുക്കള്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ബൈബിളിന്റെ കൃത്യതയുടെയും വിശ്വാസ്യതയുടെയും തെളിവാണ്.
1994 വരെ ദാവീദുമായി ബന്ധപ്പെട്ട കാര്യമായ കണ്ടെത്തലുകളൊന്നും തന്നെ പുരാവസ്തുഗവേഷകര്‍ നടത്തിയിരുന്നില്ല. എന്നാല്‍ 1994-ല്‍ ഇസ്രായേലിന്റെ വടക്കുള്ള ടെല്‍ ഡാനില്‍ നിന്ന് ദാവീന്റെ പേര് ആലേഖനം ചെയ്ത ഒരു പുരാവസ്തു ലഭിച്ചു. തുടര്‍ന്ന് ദാവീദുമായി ബന്ധപ്പെട്ട് നിരവധി കണ്ടെത്തലുകള്‍ പുരാവസ്തു പര്യവേഷണത്തിലൂടെ ലഭിച്ചു.
അടുത്തകാലത്തായി നടത്തിയിട്ടുള്ള ഇത്തരം കണ്ടെത്തലുകള്‍ ബൈബിളിന്റെ ആധികാരിക ഉറപ്പിക്കുന്നതായി പ്രഫസര്‍ ടോം വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *