Follow Us On

07

September

2024

Saturday

ഹോം മിഷന്‍ പദ്ധതിയുമായി പാലാ രൂപത

ഹോം മിഷന്‍ പദ്ധതിയുമായി പാലാ രൂപത
പാലാ: പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിക്കു മുന്നോടിയായി ഇടവകകള്‍ കേന്ദ്രീകരിച്ചുള്ള ഹോം മിഷന്‍ പ്രോഗ്രാമിനു തുടക്കമാകുന്നു. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ഒരുക്കത്തോടെ ജൂബിലിയിലേക്കു പ്രവേശിക്കാനും കുടുംബങ്ങളുടെ നവീകരണം സാധ്യമാക്കാനുമാണ് ഹോം മിഷന്‍ പദ്ധതി ആരംഭിക്കുന്നത്.
ഹോളി ഫാമിലി സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ രൂപതയിലെ മറ്റു സന്യാസ സമൂഹങ്ങളും ചേര്‍ന്നു നടപ്പാക്കുന്ന പദ്ധതിയുടെ പേര് ഇന്റന്‍സീവ് ഹോം മിഷന്‍ എന്നാണ്. രൂപതയിലെ വിവിധ സന്യാസിനീ സമൂഹങ്ങളിലെ 280 സിസ്റ്റേഴ്സ് ഹോം മിഷനില്‍ പങ്കെടുക്കും.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?