കോട്ടയം: സെന്റ് ജോസഫ്സ് സന്യാസിനീ സമൂഹത്തിന്റെ സ്ഥാപകനും കോട്ടയം അതിരൂപതാ വൈദികനുമായിരുന്ന ദൈവദാസന് പൂതത്തില് തൊമ്മിയച്ചന്റെ നാമകരണ നടപടികളുടെ അതിരൂപതാതല സമാപനം 13ന് കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ നടക്കും. നാമകരണ നടപടികള്‍ ക്കുള്ള രേഖകള്‍ പരിശുദ്ധ സിംഹാസനത്തിനു സമര്‍പ്പിക്കുന്നതിനായാണ് അതിരൂപതാതലത്തിലുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്.
കോട്ടയം ക്രിസ്തുരാജാ കത്തീഡ്രലില്‍ 13-ന് രാവിലെ 10ന് ആര്‍ച്ചുബിഷപ് മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ കൃതജ്ഞതാബലിയോടെ കര്‍മങ്ങള്‍ക്കു തുടക്കമാകും. തുടര്‍ന്ന് സഭാനിയമമനുസരിച്ചുള്ള അതിരൂപതാതല നടപടിക്രമങ്ങളുടെ സമാപനനടപടികള്‍ പൂര്‍ത്തിയാക്കും.
1871 ഒക്ടോബര്‍ 24ന് നീണ്ടൂര്‍ പൂതത്തില് കുടുംബത്തില്‍ ജനിച്ച തൊമ്മിയച്ചന്‍ 1897 ഡിസംബര്‍ 28 കോട്ടയം അതിരൂപതയില്‍ വൈദികനായി അഭിഷിക്തനായി. 1925 മേയ് മൂന്നിനു കൈപ്പുഴയില്‍ സെന്റ് തോമസ് അസൈലം സ്ഥാപിച്ചു. തുടര്‍ന്ന് 1928 ജൂലൈ മൂന്നിനു സെന്റ് ജോസഫ് സന്യാസിനീ സമൂഹവും സ്ഥാപിച്ചു. 1943 ഡിസംബര്‍ നാലിന് അദേഹം ദിവംഗതനായി. 2009 ജനുവരി ജനുവരി 26നാണ് പൂതത്തില് തൊമ്മിയച്ചനെ ദൈവദാസ പദവിയിലേക്ക് ഉയര്‍ത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *