Follow Us On

22

November

2024

Friday

‘ഇന്‍ഫിനിറ്റ് ഡിഗ്‌നിറ്റാസ്’ മനുഷ്യന്റെ അനന്തമായ ശ്രേഷ്ഠതയെക്കുറിച്ച് വത്തിക്കാന്‍ രേഖ

‘ഇന്‍ഫിനിറ്റ്  ഡിഗ്‌നിറ്റാസ്’ മനുഷ്യന്റെ അനന്തമായ ശ്രേഷ്ഠതയെക്കുറിച്ച് വത്തിക്കാന്‍ രേഖ

വത്തിക്കാന്‍ സിറ്റി: ഗര്‍ഭസ്ഥശിശു മുതല്‍  കിടപ്പുരോഗികള്‍വരെയുള്ളവരുടെ അനന്യമായ ശ്രേഷ്ഠതയെ ഉയര്‍ത്തിക്കാണിച്ചും വാടകഗര്‍ഭധാരണം, യുദ്ധം, ലിംഗമാറ്റം, ജെന്‍ഡര്‍ തിയറി, യുദ്ധം പോലുള്ള തിന്മകള്‍ മനുഷ്യന്റെ പരമമായ അന്തസ്സിന് മേലുള്ള കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിക്കൊണ്ടും വത്തിക്കാന്റെ വിശ്വാസത്തിനായുള്ള ഡിക്കാസ്റ്ററി പുതിയ രേഖ പ്രസിദ്ധീകരിച്ചു.

മനുഷ്യാന്തസ്സിന് മേലുള്ള ചില കടന്നുകയറ്റങ്ങള്‍ മറ്റ് ചില കടന്നുകയറ്റങ്ങളെക്കാള്‍ ഗൗരവമില്ലാത്തതായി  കാണാനാവില്ലെന്ന് ‘ഇന്‍ഫിനിറ്റ് ഡിഗ്നിറ്റാസസ്( അനന്തമായ ശ്രേഷ്ഠത) എന്ന തലക്കെട്ടില്‍ പുറപ്പെടുവിച്ച രേഖയില്‍ വ്യക്തമാക്കുന്നു . ദുര്‍ബലരായവരുടെ മനുഷ്യാവകാശങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ശ്രമങ്ങളും ജന്മനാലുള്ള ലൈംഗിക സ്വത്വത്തെ നിരാകരിക്കുന്ന ജെന്‍ഡര്‍ തിയറി, ലിംഗമാറ്റം പോലുള്ള തിന്മകളും എല്ലാ സാഹചര്യങ്ങളിലും എതിര്‍ക്കപ്പെടേണ്ടതാണെന്ന് വ്യക്തമാക്കുന്ന രേഖയില്‍ ഡിക്കാസ്റ്ററി  പ്രീഫെക്ട് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ ഫെര്‍ണാണ്ടസും സെക്രട്ടറി മോണ്‍. അര്‍മാണ്ടോ മാറ്റിയോയുമാണ് ഒപ്പുവച്ചിരിക്കുന്നത്.

മനുഷ്യാന്തസിന്റെ പവിത്ര വ്യക്തമാക്കുന്ന രേഖയുടെ പ്രവര്‍ത്തനങ്ങള്‍ 2019ല്‍ ആരംഭിച്ചതാണെങ്കിലും  മനുഷ്യാവകാശങ്ങളെക്കുറിച്ചുള്ള ‘യുണിവേഴസല്‍ ഡിക്ലറേഷന്റെ’ 75ാം വാര്‍ഷികത്തിലാണ് രേഖ പുറത്തിറങ്ങുന്നത് എന്നതും ശ്രദ്ധേയമാണ്. മനുഷ്യകുലത്തിന്റെ ചരിത്രത്തിലെ ‘നാഴികക്കല്ല്’ എന്നാണ് മനുഷ്യാവകാശങ്ങളെ കുറിച്ചുള്ള രേഖയെ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ വിശേഷിപ്പിച്ചത്.

‘മനുഷ്യന്റെ ശ്രേഷ്ഠത എന്നതിനേക്കാള്‍ വ്യക്തിപരമായ ശ്രേഷ്ഠത എന്ന പദം ഉപയോഗിക്കാനാണ് ഇന്ന് പലരും ആഗ്രഹിക്കുന്നതെന്ന് കര്‍ദിനാള്‍ വിക്ടര്‍ മാനുവല്‍ പറഞ്ഞു. സ്വതന്ത്രമായി ചിന്തിക്കുവാനും തീരുമാനം എടുക്കുവാനും സാധിക്കുന്നവരെ മാത്രമാണ് അവര്‍ വ്യക്തികളുടെ ഗണത്തില്‍ ഉള്‍പ്പെടുത്തുന്നത്. ഗര്‍ഭസ്ഥശിശുവിനും മറ്റുള്ളവരെ പരിപൂര്‍ണമായി ആശ്രയിക്കുന്ന കിടപ്പുരോഗികള്‍ക്കും ബുദ്ധിവൈകല്യമുള്ളവര്‍ക്കുമൊന്നും ഈ വ്യക്തിപരമായ ശ്രേഷ്ഠതയും മനുഷ്യാവകാശങ്ങളും ഇല്ലെന്ന് അവര്‍ വാദിക്കുന്നു. എന്നാല്‍ മനുഷ്യനില്‍ ആന്തരികമായി കുടികൊള്ളുന്ന ശ്രേഷ്ഠത എല്ലാ സാഹചര്യങ്ങളിലും അവനില്‍ കുടികൊള്ളുന്നു എന്നും ഒരു മനുഷ്യന് സ്വതന്ത്രമായി ചിന്തിക്കാനോ തീരുമാനം എടുക്കാനോ സാധിക്കുമോ എന്നതിനെ ആശ്രയിച്ചല്ല അവന്റെ ശ്രേഷ്ഠതയെന്നുമാണ് സഭയുടെ നിലപാടെന്ന് കര്‍ദിനാള്‍ വ്യക്തമാക്കി.

ഈ അടിസ്ഥാനതത്വത്തെ ആസ്പദമാക്കിയാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രത്യേക നിര്‍ദേശപ്രകാരം മനുഷ്യാന്തസ് ഇന്ന് ഹനിക്കപ്പെടുന്ന 13 മേഖലകളെക്കുറിച്ച് രേഖയില്‍ വിശദീകരിക്കുന്നത്. ദാരിദ്ര്യം, കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍, സ്ത്രീകള്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍, മനുഷ്യക്കടത്ത്, വലിച്ചെറിയല്‍ സംസ്‌കാരം തുടങ്ങിയ മേഖകലകളില്‍ മനുഷ്യന്റെ അന്തസ് എപ്രകാരമാണ് കവര്‍ന്നെടുക്കപ്പെടുന്നതെന്ന് രേഖയില്‍ വിശദീകരിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?