Follow Us On

26

November

2024

Tuesday

ഭിന്നശേഷി ഉന്നമനം; സഹോദര സംഗമം നടത്തി

ഭിന്നശേഷി ഉന്നമനം; സഹോദര സംഗമം നടത്തി
കോട്ടയം: ലോക സഹോദര ദിനത്തോടനുബന്ധിച്ച് കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സഹോദര സംഗമം നടത്തി. ഭിന്നശേഷിയുള്ളവരുടെ സമഗ്ര ഉന്നമനം ലക്ഷ്യമാക്കി കെഎസ്എസ്എസ് നടപ്പിലാക്കി വരുന്ന സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയുടെ ഭാഗമായിട്ടാണ് സംഗമം സംഘടിപ്പിച്ചത്.
തെള്ളകം ചൈതന്യയില്‍ നടന്ന സംഗമം ഏറ്റുമാനൂര്‍ മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ ലൗലി ജോര്‍ജ്ജ്  ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ ഡോ. റോസമ്മ സോണി അധ്യക്ഷത വഹിച്ചു.
കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ജെയിംസ് കുര്യന്‍, കോട്ടയം മുനിസിപ്പല്‍ കൗണ്‍സിലര്‍ റ്റി.സി റോയി, മേരി ഫിലിപ്പ്, രാജു കെ. എന്നിവര്‍ പ്രസംഗിച്ചു.
സംഗമത്തോടനുബന്ധിച്ച് നടത്തിയ സെമിനാറിന് ഡോ. റോസമ്മ സോണി നേതൃത്വം നല്‍കി. ഭിന്നശേഷിയുള്ള വ്യക്തികളുടെ സഹോദരങ്ങളും മാതാപിതാക്കളും പരിശീലകരും സംഗമത്തില്‍ പങ്കെടുത്തു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?