തലശേരി: ചില പ്രസ്ഥാനങ്ങള്‍ സുവിശേഷ മൂല്യങ്ങളെ ഹൈജാക്ക് ചെയ്തു അവരുടെ താല്പര്യങ്ങള്‍ക്കനുസരിച്ചു വ്യാഖ്യാനിക്കുമ്പോള്‍ നാം ജാഗ്രത പാലിക്കേണ്ടതുണ്ടെന്ന് തലശേരി അതിരൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് പാംപ്ലാനി. അതിരൂപതാ പാസ്റ്ററല്‍ കൗണ്‍സില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതര മത വിഭാഗങ്ങളുമായി സാഹോദര്യവും സൗഹൃദവും പുലര്‍ത്തിക്കൊണ്ടു വേണം സാമുദായിക ശാക്തീകരണം ഉറപ്പാക്കേണ്ടത്. ഇതര മതസ്ഥരെയും അവരുടെ വിശ്വാസത്തെയും ബഹുമാനത്തോടെയാണ് ക്രൈസ്തവ സഭ കാണുന്നതെന്ന് മാര്‍ പാംപ്ലാനി പറഞ്ഞു. എല്ലാവരുടെയും രക്ഷയാണ് ദൈവഹിതം. എല്ലാവരും ഈശോയുടെ തിരുരക്തത്താല്‍വീണ്ടെടുക്കപ്പെ ട്ടവരാണ്.
ഇതര മതവിഭാഗങ്ങളുമായി സംഘര്‍ഷം ഉണ്ടാക്കുന്ന വിധം പെരുമാറുകയന്നതു സഭയുടെ അടിസ്ഥാന പ്രമാണങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുക കൂടിയണെന്നു തിരിച്ചറിയണം. മാനവികതയുടെ സുവിശേഷമാണ് സഭ വിഭാവനം ചെയ്യുന്നതെന്നും മറിച്ചുള്ള ഒരു പ്രചാരണത്തിനും വിശ്വാസികള്‍ നിന്നു കൊടുക്കരുതെന്നും മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.
വാര്‍ധക്യം സുരക്ഷിതവും സന്തേഷപ്രദവും ആക്കാന്‍ ലക്ഷ്യമിട്ടു തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ സീനിയര്‍ സിറ്റിസണ്‍ വില്ലേജ് പതി നടപ്പാക്കാന്‍ തീരുമാനിച്ചു. ആദ്യ ഘട്ടത്തില്‍ കുന്നോത്തും കണ്ണൂരുമാണ് ഇത്തരം വില്ലേജുകള്‍ സ്ഥാപിക്കുക. തലശേരി അതിരൂപതയെ സമ്പൂര്‍ണ വിശപ്പുരഹിതമാക്കാന്‍ ലക്ഷ്യമിട്ടു സീറോ പോവര്‍ട്ടി പദ്ധതി നടപ്പിലാക്കാനും തീരുമാനിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *