Follow Us On

22

November

2024

Friday

ഇറാന്‍-ഇസ്രായേല്‍ സംഘടര്‍ഷത്തില്‍ ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

ഇറാന്‍-ഇസ്രായേല്‍ സംഘടര്‍ഷത്തില്‍  ആശങ്ക പ്രകടിപ്പിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ

മധ്യപൂര്‍വദേശത്തെ സംഘര്‍ഷാവസ്ഥ കൂടുതല്‍ സങ്കീര്‍ണമാക്കിക്കൊണ്ട് ഇറാന്‍ ഇസ്രായേലിന് നേരെ നടത്തിയ ഡ്രോണ്‍-മിസൈല്‍ ആക്രമണത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആശങ്ക പ്രകടിപ്പിച്ചു. പ്രാര്‍ത്ഥനയോടെയും ആശങ്കയോടെയും താന്‍ മധ്യപൂര്‍വദേശത്ത് നിന്നുള്ള വാര്‍ത്തകള്‍ പിന്തുടര്‍ന്ന് വരികയാണെന്ന് പാപ്പ വ്യക്തമാക്കി.

ഇപ്പോഴുള്ളതിനെക്കാള്‍ വലിയ സംഘര്‍ഷത്തിലേക്ക് മധ്യപൂര്‍വദേശത്തെ നയിക്കുന്ന നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് ഹൃദയത്തിന്റെ ഭാഷയില്‍ പാപ്പ അഭ്യര്‍ത്ഥിച്ചു. മറ്റുള്ളവരുടെ നിലനില്‍പ്പിന് ആരും ഭീഷണിയാവരുത്. ഇസ്രായേല്‍ ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും ഇസ്രായേല്‍ ജനതയും പാലസ്തീന്‍ ജനതയും രണ്ട് രാജ്യങ്ങളിലായി സമാധാനത്തോടെ ജീവിക്കണമെന്നും പാപ്പ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടു. ഉയിര്‍പ്പുകാല ത്രിസന്ധ്യാജപ പ്രാര്‍ത്ഥന നയിക്കുന്നതിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിലായിരുന്നു പാപ്പയുടെ അഭ്യര്‍ത്ഥന.

മനുഷ്യന്റെ വിവേകരഹിതമായ ആകാംക്ഷയെ ചൂഷണം ചെയ്യുന്നതും പ്രയോജനരഹിതവും ഉപരിപ്ലവുമായ വാര്‍ത്തകളുടെ ലോകത്താണ് ഇന്ന് നാം ജീവിക്കുന്നതെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. പ്രത്യേകിച്ച് ലക്ഷ്യങ്ങളൊന്നുമില്ലാതെ പരദൂഷണത്തിന്റെയും ശത്രുതയുടെയും ഫലമായാണ് പല വാര്‍ത്തകളും സൃഷ്ടിക്കപ്പെടുന്നത്.  നന്മയെക്കാള്‍ കൂടുതല്‍ ദോഷമാണവ ഉളവാക്കുന്നത്. ഇത്തരം പ്രയോജനരഹിതമായ വാര്‍ത്തകളുടെ ലോകത്ത് ക്രിസ്തുവിനെ കണ്ടുമുട്ടിയ അനുഭവസാക്ഷ്യങ്ങള്‍ ക്രൈസ്തവര്‍ പങ്കുവയ്ക്കണമെന്ന് പാപ്പ ആഹ്വാനം ചെയ്തു.

മറ്റുള്ളവര്‍ക്ക് നല്‍കുന്ന ഉപദേശത്തെക്കാളുപരി  ദൈവത്തെ അടുത്തനുഭവിച്ച നിമിഷങ്ങള്‍ പങ്കുവയ്ക്കുന്ന അനുഭവങ്ങളാകണം സാക്ഷ്യത്തിന്റെ നിമിഷങ്ങളെന്നും പാപ്പ പറഞ്ഞു. യേശുവുമായി കണ്ടുമുട്ടിയ അനുഭവം കുടുംബാംഗങ്ങളും സുഹൃത്തുക്കളും സമൂഹവുമായി പങ്കുവയ്ക്കുന്നത്  ക്ലേശകരമായ കാര്യമായി തോന്നിയേക്കാമെങ്കിലും അങ്ങനെ ചെയ്യുന്നതിലൂടെ ആ അനുഭവവും അതോടൊപ്പം നമ്മുടെ സാമൂഹ്യപരിസ്ഥതിയും കൂടുതല്‍ മനോഹരമായി മാറുമെന്നും പാപ്പ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?