Follow Us On

22

November

2024

Friday

തെലുങ്കാനയില്‍ മദര്‍ തെരേസ സ്‌കൂളിന്‌നേരെ തീവ്ര ഹിന്ദുത്വവാദി ആക്രമണം

തെലുങ്കാനയില്‍ മദര്‍ തെരേസ സ്‌കൂളിന്‌നേരെ തീവ്ര ഹിന്ദുത്വവാദി ആക്രമണം

ഹൈദരാബാദ്: തെലുങ്കാനയില്‍ എംസിബിഎസ് വൈദികരുടെ നേതൃത്വത്തിലുള്ള സ്‌കൂളിന് നേരെ തീവ്ര ഹിന്ദുത്വവാദികള്‍ ആക്രമണം അഴിച്ചുവിട്ടു. മദര്‍ തെരെസയുടെ രൂപം ഉള്‍പ്പെടെ നിലത്തെറിഞ്ഞു തകര്‍ത്തു. സ്‌കൂള്‍ യൂണിഫോമിനു പകരം മതപരമായ വസ്ത്രങ്ങള്‍ ധരിച്ചുവന്ന വിദ്യാര്‍ത്ഥികളോട് കാരണം ചോദിച്ചതിനെത്തുടര്‍ന്ന് ലുക്‌സിപ്പെട്ടിലെ മദര്‍ തെരേസ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍  ‘ഹനുമാന്‍ സ്വാമീസ്’  എന്ന സംഘടനയുടെ നേതൃത്വത്തില്‍ ആക്രമിക്കുകയായിരുന്നു.

ഹിന്ദുത്വ അനുകൂല മുദ്രാവാക്യങ്ങളോടെ പ്രിന്‍സിപ്പലിനെയും മറ്റു വൈദികനെയും ക്രൂരമായി മര്‍ദ്ദിച്ചു. രണ്ടുംമൂന്നും നിലകളും സെക്യൂരിറ്റി റൂമും ഗെയ്റ്റുമെല്ലാം എറിഞ്ഞും അടിച്ചും തകര്‍ത്തു.  ജയ് ശ്രീറാം വിളികളോടെ എത്തിയ പത്തോളം പേരുടെ എണ്ണം പതിയെ കൂടിക്കൂടി വന്ന്  ആക്രമണം അഴിച്ചുവിടുകയായിരിന്നു.
അക്രമത്തിന്റെ വീഡിയോ തീവ്രവാദികള്‍ തന്നെയാണ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. പത്തംഗ സിആര്‍പിഎഫ് സംഘം ഇപ്പോള്‍ സ്‌കൂളിനുചുറ്റും നിലയുറപ്പിച്ചിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?